ഒരു പവർകട്ട് അപാരത

രാത്രി ഭക്ഷണം കഴിച്ച് കിടക്കാൻ നേരം പെട്ടന്ന് കരൻറ് പോയി, എങ്ങും കൂരാ കൂരിരുട്ട്.
ഭർത്താവ്: [കർട്ടൻ നീക്കി അടുത്ത വീട്ടിലേക്ക്നോ ക്കിയിട്ട്] ഭാഗ്യം എവിടെയുമില്ല.
ഭാര്യ: ചേട്ടാ.. പുറത്ത് ആരോ ഉണ്ടെന്ന് തോന്നുന്നു.
ഭർത്താവ്: എങ്ങനെ മനസ്സിലായി.
ഭാര്യ: ഞാനൊരു ശബ്ദം കേട്ടു.
ഭർത്താവ്: അതൊരു തെളിവായി അംഗീകരിക്കാനാവില്ല, മൂർത്തമായ തെളിവ് വേണം.
ഭാര്യ: നിങ്ങളൊന്ന് പുറത്തിറങ്ങി നോക്കിയേ..
ഭർത്താവ്: എന്തിന്? പുറത്താരെങ്കിലും ഉണ്ടെങ്കിൽ ഇങ്ങോട്ട് വരട്ടെ, അതല്ലേ ഹീറോയിസം.
ഭാര്യ: [ജനൽ തുറന്നു നോക്കുക്കുന്നു] നല്ല ഇരുട്ടാണ് ഒന്നും കാണുന്നില്ല.
ഭർത്താവ്: എന്നാൽ പുറത്താരുമില്ല.
ഭാര്യ: ചേട്ടനെന്താ ഇത്ര ഉറപ്പ്?
ഭർത്താവ്: പുറത്ത് ആളുണ്ട് എന്നതിന് നിനക്ക് തെളിവില്ല എന്നതാണ് ആളില്ല എന്നതിന് തെളിവ്.
ഭാര്യ: ചേട്ടൻ ഏത്തിസ്റ്റ് ആണോ?
ഭർത്താവ്: എസ്, ഐ ആം ബ്ലഡി ഏത്തിസ്റ്റ്!

പുരോഗമനം

നാസ്തികൻ: നിങ്ങൾക്കീ ഗോത്ര കാലത്തെ നിയമങ്ങളും അന്ധവിശ്വാസങ്ങളും ഇത് വരെ മാറ്റാറായില്ലേ?
വിശ്വാസി: ദൈവമില്ല എന്നുറപ്പാണോ?
നാസ്തികൻ: പിന്നെ ഉറപ്പല്ലേ.
വിശ്വാസി: എത്ര കാലമായിട്ട് ദൈവമില്ല?
നാസ്തികൻ: പ്രപഞ്ചത്തിൻ്റെ തുടക്കം മുതലേ ദൈവം എന്ന ഒരു സാധനമില്ല.
വിശ്വാസി: അപ്പൊ ഇതിന് അതിലും പഴക്കമുണ്ടല്ലോ? ഒന്ന് പോരോഗമിച്ചൂടെ?
വിശ്വാസി: പോകല്ലേ, ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് എന്നുള്ളത് പോരാഗമിച്ച് മൂന്നാക്കിയാൽ ഒന്നു വിവരം പറയണേ.

അൽ ഭൗതികം!

നിരീശ്വരവാദി: ദയവ് ചെയ്ത നിങ്ങൾ മത വിശ്വാസികൾ ഭൗതിക യാഥാർത്ഥ്യത്തിൽ നിലവിലില്ലാത്ത സാങ്കല്പിക ആശയങ്ങൾ ഉപയോഗിക്കാൻ ആളുകളെ നിർബന്ധിക്കരുത്, അത് തിന്മയാണ്.
വിശ്വാസി: ഭൗതിക പ്രപഞ്ചത്തിൽ എവിടെയാണ് “നന്മ”, “തിന്മ” അല്ലെങ്കിൽ “ഒരു കാര്യം ചെയ്യണം” എന്നൊക്കെയുള്ളത്? ഇതൊക്കെ എന്താണ്?
നിരീശ്വരവാദി: എൻ്റെ യുക്തിപരമായ നിർവചനത്തിൽ
വിശ്വാസി: ഏത് നിർവചനം?
നിരീശ്വരവാദി: “നന്മ”, “തിന്മ” എന്നിവയെക്കുറിച്ചുള്ള എൻ്റെ ആശയം.
വിശ്വാസി: അതെവിടെയാണ്?
നിരീശ്വരവാദി: എൻ്റെ ഭാവനയിൽ….
ആ പഷ്ട്!

നിർബന്ധിച്ചു മതം മാറ്റുന്നതിനുള്ള ടെക്നിക്കുകൾ!

ആദ്യ സ്റ്റെപ്പ് താരതമ്യേനെ എളുപ്പമാണ്. നേരെ പോകുന്നു മൂന്നാലു വട്ടം നിർബന്ധിക്കുന്നു, ആള് മതം മാറുന്നു. അതിനു കൂട്ടാകുന്നില്ലെങ്കിൽ വീണ്ടാമതും മൂന്നാലു വട്ടം മര്യാദക്ക് നിർബന്ധിക്കുക. എന്തായാലും മതം മാറിയിരിക്കും.
ഇനിയാണ് വെല്ലുവിളി, ആള് ശരിക്കും മതം മാറിയോ അതോ നമ്മളെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാണോ എന്നറിയണമല്ലോ. നമ്മൾ പോയതിനു ശേഷം ആള് ജഗതിയുടെ നിന്റപ്പൻ വിശ്വസിച്ചു എന്ന ഡയലോഗ് അടിക്കാൻ സാധ്യതയുണ്ട്. വിശ്വാസം എന്നത് ദൈവവും ആളും തമ്മിലുള്ള കാര്യമായത് കൊണ്ട് കണ്ടു പിടിക്കാൻ പ്രയാസമാണ്. ഇവിടെയാണ് നമ്മൾ ടെക്നിക്കും ടെക്‌നോളജിയും പ്രയോഗിക്കേണ്ടത്.
ആത്മീയവും വിശ്വാസപരവുമായ കാര്യങ്ങളൊക്കെ ബ്രയിനിലെ left inferior parietal lobule ലെ parietal cortex ൽ ആണെന്ന് ന്യുറോ സയൻസ് ഈയടുത്ത കാലത്താണ് പറഞ്ഞതെങ്കിലും നമ്മക്കിതൊക്കെ നേരത്തെ അറിയാമല്ലോ. അപ്പൊ നമ്മൾ ചെയ്യേണ്ടത് ആളുടെ തലയിൽ ആ പറഞ്ഞ സ്ഥലത്തിന് മുകളിലായി ചെറിയ രണ്ടു തുളയിടണം, എന്നിട്ട് രണ്ട് വയർ കണക്ട് ച്യ്ത തലക്ക് മുകളിൽ ഒരു ട്രസ്റൻമിറ്റർ വെക്കണം. ആൾ വിശ്വാസം മാറ്റിയോ ആത്മീയത ലെവൽ എത്രയുണ്ട് തുടങ്ങിയ കാര്യങ്ങൾ നമ്മുടെ IT സെല്ലിലേക്ക് ട്രാൻസ്മിറ്റ് ചെയ്ത് കൊണ്ടേ ഇരിക്കും. തട്ടിപ്പുകാരെ എളുപ്പത്തിൽ പിടികൂടുകയും ചെയ്യാം.
പിന്നെയുള്ള വെല്ലുവിളി ആൾ മത കാര്യങ്ങളൊക്കെ കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കലാണ്. അതിനായി ആളുടെ തലയിൽ ഒരു CCTV ഫിറ്റ് ചെയ്യും, നോമ്പ് കാലത്തു ഒരണ്ണം അഡിഷനലായി മൂക്കിന് താഴെയും ഫിറ്റ് ചെയ്യണം. പിന്നെ നാവിലൊരു ഹലാൽ ഡിറ്റക്ടർ സെൻസർ. പലിശ, കച്ചവടത്തിലെ സത്യസന്തത ഒക്കെ മനസ്സിലാക്കാൻ എല്ലാം മാസവും ഓഡിറ്റിങ് നടത്താവുന്നതാണ്. അങ്ങനെ ഒരു വിശ്വാസിയുടെ ഏകദേശം എല്ലാ കാര്യങ്ങളും ഡിറ്റക്ടറ് ചെയ്യാൻ കഴിയുന്ന ഒരു കംപ്ലീറ്റ് പാക്കേജാണിത്.എല്ലാ കാര്യങ്ങളും IT സെല്ലിലിരുന്ന് അറിയാം. എത്ര പേരെ മതം മാറ്റണം എന്നതിനനുസരിച്ച്‌ IT സെല്ലിലേക്ക് സ്റ്റാഫുകളെ റിക്രൂട് ചെയ്യേണ്ടി വരും.
നൂറ്റാണ്ടുകൾക്ക് മുൻപേ നമ്മടെ കൈയിൽ ഈ ടെക്‌നോളജിയൊക്കെ ഉണ്ടായിരുന്നു എന്ന് ശാസ്ത്രത്തിൽ നമ്മക്കൊരു തേങ്ങയും അറിയില്ല എന്ന് പറയുന്ന കൂശ്മാണ്ഡന്മാർ വരെ സമ്മതിച്ചിരിക്കുകയാണ്. ഇപ്പോഴും ഈ ടെക്‌നോളജിയുടെ പേറ്റന്റ് നമ്മടെ കയ്യിൽ തന്നെയാണ്. ഇന്ത്യയിൽ ടിപ്പുവിനാണ് ഇതിൻ്റെ പേറ്റന്റുള്ളത്.
നബി: ഇത് വച്ച് നിർബന്ധിപ്പിച്ച് സ്നേഹിപ്പിക്കാനും ബഹുമാനിപ്പിക്കാനും പറ്റുമോ എന്ന് ചോദിച്ച് ആരും വരേണ്ട, അതിന് വേറെ സോഫ്ട്‍വെയർ ചെയ്യണം.

വസ്ത്രന്ത്യസിന്താന്തം!

മലയാള നാസ്തികർ ശാസ്ത്രത്തിന് നൽകിയ മഹത്തായ ഒരു സംഭാവനയാണ് വസ്ത്രന്ത്യസിന്താന്തം! അതായത് ഒരാളുടെ (എന്ന് പറയുമെങ്കിലും ഇത് സ്ത്രീകൾക്ക് മാത്രമാണ് ബാധകമാകുകയൊള്ളു) സ്വാതന്ത്ര്യത്തിന്റെ അളവ് കൂടുന്നതിനസസരിച്ചു വസ്ത്രത്തിന്റെ നീളം കുറയുമെന്നും വസ്‌ത്രത്തിൻ്റെ നീളം കൂടുന്നതിനനുസരിച്ച് സ്വാതന്ത്ര്യത്തിൻ്റെ അളവ് കുറയും എന്നതാണ് സിദ്ധാന്തം.വസ്ത്രത്തിന്റെ നിറം, ഇടുക്കം എല്ലാം സ്വാന്ത്ര്യവുമായി ബന്ധമുണ്ട് എന്നും സിന്താന്തം സമർത്ഥിക്കുന്നു. ഇതെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. സ്വാതന്ത്ര്യം inversely proportional to വസ്ത്രത്തിന്റെ നീളം എന്നാണ് സമവാക്യം. ഈ സമവാക്യം വച്ച് ലോകത് ഏറ്റവും കൂടുതൽ സ്വാന്ത്ര്യമുള്ള പെണ്ണുങ്ങളെ വളരെ ഈസിയായി കണ്ടു പിടിക്കാം. പക്ഷേ ആ വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്തുന്നത് ഒരു മനോരാഗമാണ് എന്ന് വേറൊരു സിദ്ധാന്തവും ഉണ്ട് (അതിവരുടെ സംഭാവനയല്ല, വിശ്വാസികളുടേതാണ്, അത് കൊണ്ട് തന്നെ അത് pseudo science ആണ്). ഇതേ സമവാക്യം വച്ച് ഇന്ന് പുരുഷനേക്കാൾ സ്വാതന്ത്ര്യം ഉള്ളത് സ്ത്രീകൾക്കാണ് എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫോർമൽ ആയാലും കാഷ്വലായാലും സ്വാതന്ത്ര്യം എപ്പോഴും പെണ്ണിനാണ് കൂടുതൽ. നിങ്ങൾ ഒരു സിനിമയെടുത്താൽ സിനിമയിൽ ഏറ്റവും കൂടുതൽ സ്വാതന്ത്രമുള്ളത് അതിലെ പ്രധാന നടിക്കായിരിക്കും. കളിക്കളത്തിലാണെങ്കിൽ ലിയാണ്ടർ പേസിനേക്കാളും സ്വാതന്ത്ര്യം സാനിയ മിർസക്കാണ്.

ഇത്രൊയൊക്കെ കഷ്ടപ്പെട്ട് ഒരു സിന്താന്തം ഉണ്ടാക്കിയിട്ട് ചില മുസ്ലിം പെണ്ണുങ്ങൾ അതിനു പുല്ലു വില കൽപ്പിക്കാത്തത് എന്ത് ദ്രാവിഡാണ്. ശാസ്ത്ര ബോധമില്ലാത്ത വർഗ്ഗം!