അന്ധമായ ദൈവവമില്ലാവാദത്തിൻ്റെ ഓട്ടയടക്കാനും, മതങ്ങൾക്ക് പകരമായി വെക്കാനുമുള്ള നാസ്തികരുടെ തുറുപ്പ് ചീട്ടാണ് ശാസ്ത്രം. എന്നാൽ യഥാർത്ഥ ശാസ്ത്രത്തിന് ഇവരുമായോ ഇവരുടെ വാദങ്ങളുമായോ യാതൊരു ബന്ധവുമില്ല. എല്ലാം ശാസ്ത്രത്തിന്റെ പേരിലുള്ള വ്യാജ അവകാശവാദങ്ങളാണ്. എത്രത്തോളമെന്നു വെച്ചാല്‍ ശാസ്ത്രം മാത്രമാണ് ജ്ഞാനമാര്‍ഗമെന്നും ശാസ്ത്രത്തിലൂടെയല്ലാതെ മനുഷ്യനൊരു ശരിയും മനസ്സിലാക്കാന്‍ കഴിയില്ലെന്നും, ശാസ്ത്രം പറയുന്നതെല്ലാം ആത്യന്തിക സത്യങ്ങളാണെന്നും വരെയാണ് നാസ്തികവാദങ്ങള്‍. എന്താണ് യഥാർത്ഥത്തിൽ ശാസ്ത്രമെന്നും ശാസ്ത്രീയ രീതിയെന്നും ശാസ്ത്രത്തിൻറെ മേഖലകളെക്കുറിച്ചുമുള്ള അറിവില്ലായ്മയാണ് നാസ്തികരെ ആ പൊട്ടക്കിണറ്റിൽ തന്നെ തളച്ചിടുന്നത്.
എന്താണ് ശാസ്ത്രം?
എന്താണ് ശാസ്ത്രം എന്നതിന് Oxford ഡിക്ഷനറിയിലെ നിർവചനം “The intellectual and practical activity encompassing the systematic study of the structure and behavior of the physical and natural world through observation and experiment.” എന്നാണ്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഭൗതികവും പ്രകൃതിദത്തവുമായ ലോകത്തിന്റെ ഘടനയെയും സ്വഭാവത്തെയും കുറിച്ചുള്ള ചിട്ടയായ പഠനമാണ് ശാസ്ത്രം.
മറ്റേത് നിർവചനമെടുത്താലും ശാസ്ത്രം പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാവുന്ന ഭൗതിക പ്രകൃതിലോകത്തെക്കുറിച്ച് മാത്രമുള്ള പഠനമാണ്. പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ സാധ്യമല്ലാത്തതോ, അഭൗതികമായ കാര്യങ്ങളോ, പ്രകൃത്യാതീത കാര്യങ്ങളോ ശാസ്ത്രപഠന മേഖലകളല്ല എന്ന്.
ശാസ്ത്രീയ രീതി
വ്യവസ്ഥാപിതമായ നിരീക്ഷണം, അളക്കൽ, പരീക്ഷണം, സങ്കല്പങ്ങളുടെ രൂപീകരണം, പരിശോധന, പരിഷ്ക്കരണം തുടങ്ങിയ ഒരു സമ്പ്രദായമാണ് ശാസ്ത്രീയ രീതി (Scientific method). മതങ്ങൾ ലോകത്തിന് ഒരു മൊട്ടുസൂചി പോലും സംഭാവന നൽകിയിട്ടില്ല എന്ന് ഗീർവാണമടിക്കുന്നവരുടെ അറിവിലേക്കിയി, ആധുനിക ശാസ്ത്രം പിന്തുടരുന്ന Inductive experimental method ൻറെ ഉത്ഭവം തന്നെ മദ്ധ്യ കാലഘട്ടത്തിലെ മുസ്ലിം പണ്ഡിതരിൽ നിന്നാണ് എന്ന് സാന്ദർഭികമായി സൂചിപ്പിക്കുന്നു.
ശാസ്ത്രീയ രീതിയുടെ പ്രധാന ഘട്ടങ്ങൾ
- പ്രപഞ്ചത്തിലെ ഒരു പ്രതിഭാസത്തെ വളരെ വിശദമായി നിരീക്ഷിച്ച് ചോദ്യം രൂപപ്പെടുത്തുക. (observation)
- നിരീക്ഷണത്തിൽ നിന്നും ഒരു പരികല്പന വികസിപ്പിച്ചെടുക്കുക. (develop a hypothesis)
- വിശകലനം ഉപയോഗിച്ച് ആ പ്രതിഭാസത്തിന്റെ അതുവരെ അറിയാത്ത മറ്റ് ചില പ്രത്യേകതകളെ പറ്റി വിശദമാക്കുക. (predict events)
- പുതിയ പ്രത്യേകതകൾ ഉണ്ടോയെന്ന് കൂടുതൽ നിരീക്ഷണം വഴി ഉറപ്പാക്കുക (test prediction)
- വിശകലനവും, നിരീക്ഷണവും കൂടുതൽ തുടരുകയും, പരികൽപ്പന ഒരു നിയമമായി വികസിപ്പിയ്ക്കുക (validate)
ശാസ്ത്രീയ രീതിക്ക് വേണ്ട പ്രധാന ഗുണങ്ങൾ
- പരീക്ഷണഫലങ്ങൾ പുനസൃഷ്ടിയ്ക്കപ്പെടാനാവണം (reproducible)
- വികസിപ്പിച്ചെടുക്കുന്ന പരികൽപ്പന തെറ്റെന്ന് തെളിയിക്കപ്പെടാവുന്നതാവണം (falsifiable)
ശാസ്ത്രം അടിസ്ഥാനമാക്കുന്ന തത്വങ്ങൾ
എല്ലാറ്റിൻ്റെയും അടിസ്ഥനമായി നാസ്തികർ കണക്കാക്കുന്ന ശ്ശാസ്ത്രം തന്നെ യഥാർത്ഥത്തിൽ, ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്ത, എന്നാൽ ഒഴിവാക്കാനാകാത്തതുമായ ചില അനുമാനങ്ങളെ അടിസഥാനമാക്കിയുള്ളതാണ്[1]. പ്രമുഖ ശാസ്ത്ര തത്വചിന്തകനായ തോമസ് കുൻ പറയുന്നത് എല്ലാ ശാസ്ത്രവും പ്രപഞ്ചത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള തെളിയിക്കാനാവാത്ത അനുമാനങ്ങളുടെ അംഗീകൃത അജണ്ടയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ്[2] ശാസ്ത്രം അടിസ്ഥാനമാക്കുന്ന ചില Phylosophical Assumptions ഇവയാണ്.
പ്രപഞ്ചത്തിന്റെ വസ്തുനിഷ്ഠ യാഥാർത്ഥ്യം
നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായി ഒരു വസ്തുനിഷ്ടമായ ഒരു ബാഹ്യലോകം നിലവിലുണ്ടെന്ന അനുമാനത്തിലാണ് ശാസ്ത്ര പഠനങ്ങൾ തുടങ്ങുന്നത്. തത്ത്വചിന്തകർ വാദിച്ചതുപോലെ നമ്മൾ കാണുന്ന ഈ ലോകവും അതിലെ വസ്തുതകളും മറ്റുള്ളവരും കേവലം നമ്മുടെ മനസ്സിലെ ചിന്തകളും ചിത്രങ്ങളും (Solipsism) മാത്രമല്ല, ഇതെല്ലാം ശരിക്കും അങ്ങനെയാണെന്ന് തെളിയിക്കാനായി നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങൾക്ക് അല്ലെങ്കിൽ മനസ്സിന് പുറത്ത് പോകാൻ കഴിയില്ല. അതിനാൽ, നമ്മുടെ സ്വന്തം മനസ്സ് ഉപയോഗിച്ച് ബാഹ്യലോകം ശാസ്ത്രീയ രീതി യിൽ തെളിയിക്കാൻ ശ്രമിക്കുന്നത് അടിസ്ഥാനപരമായി ഒരു സർക്യൂലർ റീസണിങ് ആകും[3].
The uniformity, and regularity of nature
പ്രാപഞ്ചിക യാഥാർഥ്യം പ്രകൃതി നിയമങ്ങൾ അനുസരിച്ചാണ് നിലനില്കുന്നത് എന്നും, ഈ നിയമങ്ങൾ സ്ഥല കാല വ്യതിയാനകൾക്ക് അതീതമാണെന്നുമുള്ള അനുമാനം[4]. ഉദാഹരണത്തിന് പ്രകാശവേഗത നമ്മൾ നിരീക്ഷിക്കുമ്പോഴെല്ലാം 299 792 458 m/s ആണ്. എന്നിരുന്നാലും, പ്രപഞ്ചത്തിനുള്ളിലെ നമ്മുടെ പരിമിതമായ അനുകൂല സാഹചര്യങ്ങളിൽ നിന്ന് മാത്രമേ നമുക്കിതറിയൂ. ഉദാഹരണത്തിന്, ആരും ഒരു ബില്ല്യൺ വർഷങ്ങൾക്ക് മുമ്പോ അഞ്ച് ദശലക്ഷം വർഷത്തിന് ശേഷം എന്തായിരിക്കുമെന്ന് ആരും ഇതുവരെ കണക്കാക്കിയിട്ടില്ല. എന്നിരുന്നാലും, നമ്മൾ പരിശോധിച്ച എല്ലാ സ്ഥലങ്ങളിലും, പ്രകാശത്തിന്റെ വേഗത 299 792 458 m/s എന്ന നിരക്കിൽ നിലനിൽക്കുന്നുവെന്ന് കണക്കിലെടുക്കുമ്പോൾ, നമ്മൾ ഇതുവരെ പര്യവേക്ഷണം ചെയ്യാത്ത സ്ഥലങ്ങളിലും എല്ലാ കാലത്തും അങ്ങനെയായിരിക്കുമെന്ന് അനുമാനിക്കുന്നു.
കാര്യകാരണ തത്വം
ഗണിതശാസ്ത്രം
ഗണിതനിയമങ്ങളിലും സമവാക്യങ്ങളിലും അക്കങ്ങളുടെ മൂല്യങ്ങളിലും എല്ലാം പ്രവര്‍ത്തിക്കുന്നത് ലോജിക് ആണ്. അല്ലാതെ ഇതൊന്നും ശാസ്ത്രീയ രീതി ഉപയോഗിച്ച് തെളിയിയ്ക്കാൻ കഴിയുന്നതല്ല. എന്നാല്‍ ഈ ഗണിതത്തെ തന്നെ Universal Language ആയി അംഗീകരിച്ചും അതുപയോഗിച്ചുള്ള സമവാക്യങ്ങള്‍ ശാസ്ത്രരംഗത്ത് ഉപയോഗിച്ചുമാണ് ശാസ്ത്രം തന്നെ മുന്നോട്ടുപോകുന്നത്.
ഒരു ശാസ്ത്രപഠനം ആരംഭിക്കുന്നതിനു മുമ്പായി അടിസ്ഥാനമായി കണക്കാക്കുന്ന 10ഓളം ദാർശനിക അനുമാനങ്ങളെകുറിച്ച് തത്ത്വചിന്തകരായ വില്യം ലെയ്ൻ ക്രെയ്ഗും ജെ.പി. മോർലൻഡും വിവരിക്കുന്നുണ്ട്.[6].
ചുരുക്കത്തിൽ എന്താണ് ശാസ്ത്രമെന്നും ശാസ്ത്രീയ രീതിയെന്നും, ശാസ്ത്രം അടിസ്ഥനമാക്കുന്ന ത്വത്തങ്ങളുമെല്ലാം നിർവചിക്കുന്നത് തന്നെ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്ത തത്ത്വചിന്തയുടെ ഉപമേഖലയായ ശാസ്ത്ര തത്ത്വചിന്ത (Philosophy of science) ആണ്. ശാസ്ത്രത്തിനെ മാത്രമേ ജ്ഞാനമാര്‍ഗമായി അംഗീകരിക്കൂ എന്നു പറയുന്നവര്‍ക്ക് ശാസ്ത്രത്തിനെ തന്നെ ജ്ഞാനമാര്‍ഗമായി അംഗീകരിക്കാൻ കഴിയില്ല. ചുരുക്കത്തില്‍ ശാസ്ത്രത്തെ മാത്രമേ ജ്ഞാനമാര്‍ഗമായി കഴിയൂ എന്ന വാദം തന്നെ സ്വയം ഖണ്ഡിതമാണ്.
ശാസ്ത്രം പഠന വിധേയമാക്കാത്ത മേഖലകൾ.
എല്ലാറ്റിനും ശാസ്ത്രീയ അടിത്തറ വേണമെന്ന് ശഠിക്കുന്ന നാസ്തികരും പല ശാസ്ത്രേതരമായ കാര്യങ്ങളെയും ഉൾകൊണ്ട് തന്നെയാണ് ജീവിക്കുന്നത്. ശാസ്ത്ര പഠനമേഖലകളല്ലാത്ത ചില കാര്യങ്ങൾ ഇവയൊക്കെയാണ്.
ധാർമ്മികത: ബലാത്സംഗം തിന്മയാണെന്ന് ശാസ്ത്രത്തിന് തെളിയിക്കാൻ കഴിയില്ല. ബലാത്സംഗത്തിന്റെ ശാരീരികമോ മാനസികമോ ആയ പ്രതികൂല ഫലങ്ങൾ ഉണ്ടെന്ന് തെളിയിക്കാൻ കഴിയുമെങ്കിലും, അത് തിന്മയാണെന്ന് തെളിയിക്കാൻ ശാസ്ത്രീയ പരിശോധനകളൊന്നുമില്ല. പ്രകൃതി ലോകം എങ്ങനെയെന്ന് ശാസ്ത്രത്തിന് വിവരിക്കാൻ കഴിയും, എന്നാൽ ധാർമ്മിക സത്യങ്ങൾ എല്ലാറ്റിനേക്കാളും മുകളിൽ കാര്യങ്ങൾ എങ്ങനെ ആയിരിക്കണം എന്നുള്ളതാണ്. ഹ്യൂമൻ റൈറ്സും, തുല്യതയുമൊക്കെ മനോഹരമായ ആശയങ്ങളാണ്. ഭൗതികമായി എല്ലാ മനുഷ്യരും വ്യത്യസ്തരാണെന്നിരിക്കെ,ശാസ്ത്രീയമായി എല്ലവരും തുല്യരാണ് എന്ന് തെളിയിക്കാൻ കഴിയില്ല ഏന്നിരിക്കെ, ശാസ്ത്രത്തെ മാത്രം പ്രമാണമായി സ്വീകരിച്ചവർ ഇതിനെക്കുറിച്ചൊക്കെ ഗീർവാണമടിച്ചു നടക്കുന്നതിൻറെ യുക്തിയെന്താണ്?
ചരിത്രം:1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതായോ അതിൽ ഗാന്ധിജിക്ക് എന്തെങ്കിലും പങ്കുള്ളതായോ ശാസ്ത്രത്തിന് തെളിയിക്കാൻ കഴിയില്ല. ചരിത്രപരമായ സത്യങ്ങൾ തെളിയിക്കാനുള്ള രീതി ശാസ്ത്രീയ സത്യങ്ങൾ പരീക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ്, കാരണം ചരിത്രപരമായ സത്യങ്ങൾ സ്വഭാവത്തിൽ ആവർത്തിക്കാനാവാത്തതാണ്. പരീക്ഷിക്കാനോ നിരീക്ഷിക്കാനോ സാധ്യമല്ലാത്തതാണ്. എന്നിരുന്നാലും ശാസ്ത്രത്തെ മാത്രം പ്രമാണമാക്കിയവർ ചരിത്രത്തിൽ വിഷം ചേർത്ത് സംഘപരിവാറിന് കുട പിടിക്കുന്നതാണ് പുതിയ കാലത്തെ വിശേഷങ്ങൾ.
പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ സാധ്യമല്ലാത്തതോ, അഭൗതികമായ കാര്യങ്ങളോ, പ്രകൃത്യാതീത കാര്യങ്ങളോ ആയ ഒന്നിനെക്കുറിച്ചും ശാസ്ത്രം ഒന്നും പറയില്ല.
ശാസ്ത്രീയമായി നാം നേടിയെടുത്ത അറിവുകളെ എങ്ങനെ ഉപയോഗിക്കണമെന്ന് പറഞ്ഞുതരാന്‍ ശാസ്ത്ര ത്തിനാകില്ല.
യുക്തിസഹമായ കാര്യങ്ങൾ, അനുഭവബേധ്യമായ കാര്യങ്ങൾ, മറ്റൊരാള്‍ അനുഭവിക്കുന്ന സൗന്ദര്യബോധം എന്നിവയെയൊന്നും ശാസ്ത്രീയമായി വിലയിരുത്താൻ കഴിയുന്ന കാര്യങ്ങളല്ല.
സയന്‍സ് എപ്പോഴും മറുപടി നല്‍കുന്നത് എങ്ങനെ (how) എന്ന ചോദ്യത്തിനാണ്. എന്തിനുവേണ്ടി അല്ലെങ്കിൽ എന്തുകൊണ്ട് (why) എന്ന ചോദ്യത്തിന് അത് മറുപടി നല്‍കില്ല.
ശാസ്ത്രം പറയുന്നതെല്ലാം ആത്യന്തിക സത്യങ്ങളല്ല
ആധുനിക ശാസത്രം കൂടുതലായും അവലംബിക്കുന്നത് ഇൻഡക്ടീവ് രീതിയാണ്, അത് കൊണ്ട് തന്നെയാണ് Falsifiability ശാസ്ത്രീയ രീതിയുടെ പ്രധാന ഗുണങ്ങളിലൊന്നാകണം എന്ന് പറയുന്നത്. ഇത് രണ്ടും മനസ്സിലായാൽ എന്ത് കൊണ്ടാണ് ശാസ്ത്രം ആത്യന്തിക സത്യങ്ങളല്ല എന്നത് മനസ്സിലാകും.
Falsifiability
പ്രശസ്ത ശാസ്ത്ര തത്വചിന്തകനായ കാൾ പോപ്പർ പറയുന്നത് ഒരു കാര്യം ഉണ്ടെന്നു സമര്ത്ഥിക്കുന്നതോടൊപ്പം അത് തെറ്റാണെന്ന് തെളിയിക്കാൻ സാധിക്കുന്നത് ആയിരിക്കണമെന്നാണ്. സാധാരണായി എടുക്കുന്ന അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള ഒരു ശാസ്ത്രീയ ഗവേഷണമായ Black swan ഉദാഹരണം തന്നെയെടുക്കാം. വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള അരയന്നങ്ങളെ പഠനവിധേയമാക്കിയാണ് ഈ പഠനം നടത്തുന്നത്. ആയിരം അരയന്നങ്ങളെ നാം നിരീക്ഷിച്ചു എന്ന് കരുതുക. ആ ആയിരം അരയന്നങ്ങള്‍ക്കും വെളുത്ത നിറമാണ്, എങ്കില്‍ അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള ശാസ്ത്ര പഠനത്തിൽ ഇൻഡക്ടീവ് രീതിയിലൂടെ നാം എത്തുന്ന നിഗമനം ‘അരയന്നങ്ങളുടെ നിറം വെളുപ്പാണ്’ എന്നതായിരിക്കും. എന്നാല്‍ ആയിരത്തി ഒന്നാമത്തെ അരയന്നം ഒരുപക്ഷേ, കറുത്ത നിറമുള്ളതായിരിക്കാം. അത് നമ്മുടെ നിരീക്ഷണ പരിധിയില്‍ വരാത്തിടത്തോളം കാലം ‘അരയന്നങ്ങളുടെ നിറം വെളുപ്പാണ്’ എന്നതാണ് ശാസ്ത്രീയം. ഇവിടെ അരയന്നങ്ങളുടെ നിറം വെളുപ്പാണ് എന്നത് ഒരിക്കലും അവസാനവാക്കായി പരിഗണിക്കപ്പെടാന്‍ കഴിയില്ല. പരീക്ഷണ നിരീക്ഷണങ്ങൾ തുടരുന്നത് കൊണ്ട് തന്നെ ഏതു നിമിഷവും പുതിയ കാര്യങ്ങള്‍ നിരീക്ഷിക്കപ്പെടാനും ശാസ്ത്രത്തിന്റെ നിഗമനങ്ങള്‍ മാറാനും സാധ്യതയുണ്ട്.
ശാസ്ത്രം മുഴുവൻ തെറ്റാണെന്നോ വിശ്വസിക്കാൻ കൊള്ളാത്തതാണെന്നോ എന്നൊന്നും ഇതിനർത്ഥമില്ല. സത്യത്തിലേക്ക് നയിക്കുക എന്നതും ഒരു സത്യം സ്ഥിരീകരിക്കുക എന്നതും തികച്ചും വ്യത്യസ്തമാണ്. ലഭിക്കുന്ന അറിവുകളിൽ ആത്യന്തിക സത്യങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ശാസ്ത്രീയ രീതിയുടെ സ്വാഭാവം കണക്കിലെടുക്കുമ്പൾ ഇത് മാത്രമാണ് ശരി, ഇതിനപ്പുറം ഒന്നുമില്ല എന്നൊരു സ്ഥിരീകരണം സാധ്യമല്ല. ശാസ്ത്രം തുടര്‍ച്ചയായ ഒരു പഠനപ്രക്രിയയാണ്. ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ച് ധാരണകള്‍ തിരുത്തി മുന്നോട്ട് പോകുന്ന ഒരു അവസാനിക്കാത്ത വിജ്ഞാനസമ്പാദന രീതി. അത് കൊണ്ടാണ് ന്യൂട്ടോണിയൻ ഗുരുത്വാകർഷണം സിദ്ധാന്തത്തിന് പകരമായി ജനറൽ റിലേറ്റിവിറ്റി വരുന്നത്. ജിയോസെൻട്രിക് തിയറിയും ഹീലിയോസെൻട്രിക് തിയറിയും മറിയാതങ്ങനെയാണ്.
ഇതൊന്നും മനസ്സിലാക്കാത്തവരാണ് ശാസ്ത്രത്തെ ആത്യന്തിക സത്യമായി അവതരിപ്പിക്കുന്നതും മതഗ്രന്ഥങ്ങളില്‍ അശാസ്ത്രീയത തിരയുന്നതും. ഉദാഹരണമായി സൂര്യന്റെ ചലനത്തെപ്പറ്റി പ്രതിപാദിക്കുന്ന ഒരു വചനമുണ്ട ഖുർആനിൽ: “അവനത്രെ രാത്രി, പകല്‍, സൂര്യന്, ചന്ദ്രന് എന്നിവയെ സൃഷ്ടിച്ചത്. ഓരോന്നും അവയുടെ ഭ്രമണപഥത്തിലൂടെ നീന്തിക്കൊണ്ടിരിക്കുന്നു.- 21:33. എന്നാൽ 1600 കളിൽ ശാസ്ത്രം ഇത് കണ്ടെത്തുന്നത് വരെ ഇതശാസ്ത്രീയമായിരുന്നു. ശാസ്ത്രം ഒരു കാര്യം പറയുന്നെങ്കില്‍, നമ്മുടെ നിരീക്ഷണ പരിധിയില്‍ ഇപ്പോഴുള്ള നിഗമനം അങ്ങനെയാണ് എന്ന് മാത്രമാണ് അതിന്റെ അര്‍ഥം.
ശാസ്ത്രീയമായി പഠന വിധേയമാക്കാൻ കഴിയാത്തതെല്ലാം തെറ്റാണെന്നും, അതൊക്കെ വിഡ്ഢിത്തങ്ങളാന്നും, ശാസ്ത്രം പറയുന്നതെല്ലാം ആത്യന്തിക സത്യങ്ങളാണ് എന്നൊക്കെയുള്ള ശാസ്ത്രവിരുദ്ധമായ നിരീശ്വരവാദ നിലപാടുകളെ ശാസ്ത്രത്തിൻറെ പേരിൽ സമൂഹത്തില്‍ വിറ്റഴിക്കാൻ ശ്രമിക്കുന്ന റിച്ചാര്‍ഡ് ഡോക്കിന്‍സിനെപ്പോലുള്ള നാസ്തിക പ്രമുഖരുടെ നിലപാടിനോട് ശാസ്ത്രരംഗത്തുനിന്ന് തന്നെ വലിയ എതിര്‍പ്പുകളാണ് പുതിയ കാലത്ത് വന്നുകൊണ്ടിരിക്കുന്നത്. ലോകപ്രശസ്ത ജീവശാസ്ത്രജ്ഞനും ഹാർവാർഡ് യൂണിവേഴ്സിറ്റി ഗവേഷകനും, സോഷ്യോ-ബയോളജി എന്ന ശാസ്ത്ര ശാഖയുടെ പിതാവുമായ എഡ്വേർഡ് വിൽസൺ ഡോക്കിൻസ് ഒരു ശാസ്ത്രജ്ഞനല്ല, അദ്ദേഹം ഒരു കാലത്തും ശാസ്ത്ര ഗവേഷണം നടത്തുകയോ എന്തെങ്കിലും കണ്ടെത്തുകയോ ചെയ്തിട്ടില്ല എന്നാണ്[7]. യഥാർഥത്തിൽ റിച്ചാർഡ് ഡോക്കിൻസ് ചെയ്യുന്നത് മറ്റു ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളുടെ കൂടെ തൻറെ നിരീശ്വരവാദ നിലപാടുകളെ തിരുകി കയറ്റി പുസ്തകം എഴുതുക, പ്രചരിപ്പിക്കുക എന്നത് മാത്രമാണ്. എട്ടുരാഷ്ട്രങ്ങളില് നിന്നായുള്ള നിരവധി ശാസ്ത്രജ്ഞരിലായി Rice University നടത്തിയ ഒരു പഠനം Public Understanding of Science Journal പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ വലിയൊരു ശതമാനം ഡോക്കിന്‍സിനെക്കുറിച്ച് ചോദിക്കാതെ തന്നെ അദ്ദേഹത്തെ വിശകലനം ചെയ്തു സംസാരിച്ചുവെന്നും അതില്‍ തന്നെ എണ്‍പത് ശതമാനം ശാസ്ത്രജ്ഞർ റിച്ചാര്‍ഡ് ഡോക്കിന്‍സ് ശാസ്ത്രത്തെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിക്കുന്ന ആളാണെന്ന് പറഞ്ഞുവെന്നുമാണ് ശാസ്ത്രകാരന്മാര്ക്കിടയിൽ തന്നെ നടത്തിയ ഈ പഠനം പറയുന്നത്[8]. ശാസ്ത്രവുമായി ബന്ധപ്പെട്ട അതിവാദങ്ങളും അന്ധവിശ്വാസങ്ങളും തന്നെയാണ് നാസ്തികരെ ആ പൊട്ടക്കിണറ്റില്‍ തന്നെ തളച്ചിടുന്നത്.
Atheism has nothing to do with science, rationality, logic or philosophy, its all about psychology, Atheism is an emotional mental state.
അവലംബം
- Priddy, Robert (1998). “Chapter Five, Scientific Objectivity in Question”. Science Limited.
- Whitehead, A.N. (1997) [1920]. Science and the Modern World. Lowell Lectures. Free Press. p. 135. ISBN 978-0-684-83639-3. LCCN 67002244.
- Gauch, Hugh G. (2002). Scientific Method in Practice. Cambridge University Press.
- Heilbron, J.L. (editor-in-chief) (2003). The Oxford Companion to the History of Modern Science. New York: Oxford University Press. ISBN 978-0-19-511229-0.
- Chen, Christina S. (2009). Larson, Thomas (ed.). “Atheism and the Assumptions of Science and Religion”. LYCEUM. X (2): 1–10.
- Craig, W. & Moreland, J. Philosophical Foundations for a Christian Worldview. p. 349
- Why Richard Dawkins ‘is not a scientist
- Most British scientists cited in study feel Richard Dawkins’ work misrepresents science
അനുബന്ധം
https://newrepublic.com/article/103086/scientism-humanities-knowledge-theory-everything-arts-science
https://blog.apaonline.org/2018/01/25/the-problem-with-scientism/
https://www.thenewatlantis.com/publications/the-folly-of-scientism
https://jamesbishopblog.com/2017/09/01/the-non-empirical-philosophical-assumptions-of-science/
https://www.scientificamerican.com/article/atheism-is-inconsistent-with-the-scientific-method-prizewinning-physicist-says/
https://www.pnas.org/content/116/10/3948
The Devil’s Delusion: Atheism and Its Scientific Pretensions
ബോണസ് ടിപ്സ്

A little science estranges a man from God; a lot of science brings him back.

The public has a distorted view of science because children are taught in school that science is a collection of firmly established truths. In fact, science is not a collection of truths. It is a continuing exploration of mysteries.

Nonsense remains nonsense even when said by world-famous scientists.

Physics explains everything, which we know because anything physics cannot explain does not exist, which we know because whatever exists must be explicable by physics, which we know because physics explains everything. There is something here of the mystical.

I am not a positivist. Positivism states that what cannot be observed does not exist. This conception is scientifically indefensible, for it is impossible to make valid affirmations of what people ‘can’ or ‘cannot’ observe. One would have to say ‘only what we observe exists,’ which is obviously false.

Unlike scientism, science in the true sense of the word is open to unbiased investigation of any existing phenomena.

Science must not impose any philosophy, any more than the telephone must tell us what to say

Science at its best is an open-minded method of inquiry, not a belief system.







