
പരമ്പരയുടെ പേര് ആട്ടക്കഥ എന്നാണെങ്കിലും എഴുതി വരുമ്പോൾ ഓട്ടക്കഥയായോ നാറ്റക്കഥയായോ പരിണമിച്ചാൽ അത് കേവലം യാദൃശ്ചികതയുടെ വിളയാട്ടമായിരിക്കും. പോസ്റ്റിലെ കുമ്മോജികൾക്ക് ലേഖകൻ ഉത്തരവാദിയല്ലെന്ന നിയമപരമായ മുന്നറിയിപ്പോടെ തുടർന്ന് വായിക്കുക.
കാക്കക്കുയിൽ എന്ന സിനിമയിൽ കൊച്ചിൻ ഹനീഫ പൊട്ടനായ ജഗദീഷിനെ ചാവി ഏൽപ്പിക്കുന്ന സീനുണ്ട് . അത് പോലെയാണ് മൂപ്പരുടെ സംവരണക്കണക്ക്
ഇന്ത്യയിലെ 15 % ശതമാനം വരുന്ന മുസ്ലിംകൾക്ക് 37% സംവരണം ലഭിക്കുന്നുവെന്നാണ് രവിചന്ദ്രന്റെ സ്ഫോടനാത്മകമായ കണ്ടെത്തൽ!!
അതെങ്ങനെ ?
ഒബിസിക്ക് സംവരണം ചെയ്യപ്പെട്ട 27% സീറ്റുകൾ മുസ്ലിംകൾക്ക് ലഭിക്കില്ലേ ? അപ്പോൾ 27 ആയി . പിന്നെ ദേശീയ തലത്തിൽ EWS (സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണം ) 10% ഉണ്ടല്ലോ ? അതും മുസ്ലിംകൾക്ക് ലഭിക്കുമല്ലോ .
27+ 10 = 37
സിംപിൾ മാത്തമാറ്റിക്ക്സ് !
ങേ , അതെങ്ങനെ . OBC യിലെ 27% സംവരണം മുസ്ലിംകൾക്ക് മാത്രമായി എങ്ങനെയാണ് ലഭിക്കുന്നത് . ഇപ്പോള് സംസ്ഥാന ഒബിസി പട്ടികയില് 80 വിഭാഗങ്ങളുണ്ടല്ലൊ . ഈ 80 വിഭാഗത്തിൽ ഒന്ന് മാത്രമായ മുസ്ലിംകൾക്ക് എങ്ങനെയാണ് 27 % മുഴുവനും ലഭിക്കുന്നത് ?
അതിന് അണ്ണന്റെ ന്യായീകരണം ഇങ്ങനെയാണ് . ശരിയാണ് . ഒബിസിയിൽ വേറെയും വിഭാഗങ്ങളുണ്ട് . എന്നാൽ 27% മുഴുവനും മുസ്ലിംകൾക്ക് മാത്രമായി കിട്ടാൻ ചാൻസ് ഉണ്ടല്ലോ ?
ഉണ്ടോ ?
ഉണ്ട് .
എങ്ങനെ ?
അതൊക്കെയുണ്ട് . കിട്ടിയാൽ തനിക്കെന്തെങ്കിലും കുഴപ്പവുമുണ്ടോ ?
കുഴപ്പമുണ്ട് . സാറ് ശാസ്ത്രജ്ഞനാണല്ലോ ?
അതെ !
(റിച്ചാർഡ് ഡോക്കിൻസിന്റെ ബുക്ക് പരിഭാഷ ചെയ്തിട്ടുണ്ട് . അയ്നാണ് ഈ ഡെക്കറേഷൻ )
സാറിന് പ്രൊബബിലിറ്റി തിയറി അറിയാമോ ? സാധ്യതാ സിദ്ധാന്തം !
കണക്ക് നോക്കിയാൽ 80 വിഭാഗങ്ങളിൽ ഒരു വിഭാഗത്തിനു മാത്രം മുഴുവൻ സംവരണവും ലഭിക്കാനുള്ള സാധ്യത എത്രയാണ് ?
അറിഞ്ഞൂടാ !
പോട്ടെ , 80 ൽ ഒരു വിഭാഗത്തിന് തീരെ സംവരണം കിട്ടാതിരിക്കാനുള്ള സാധ്യത താരതമ്യേന വളരെ കൂടുതൽ ആണെന്ന് അറിയാമോ ?
ചുരുക്കത്തിൽ ആദ്യത്തേത് , അതായത് 27% സംവരണവും മുസ്ലിംകൾക്ക് മാത്രമായി ലഭിക്കുകയും മറ്റു 79 വിഭാഗങ്ങൾക്ക് ഒട്ടും ലഭിക്കാതിരിക്കുകയും ചെയ്യുക എന്നത് ലക്ഷം വർഷത്തിൽ ഒരിക്കൽ പോലും സംഭവിക്കാൻ സാധ്യത ഇല്ലാത്തതാണ് . എന്നാൽ മുസ്ലിം വിഭാഗത്തിന് ഒട്ടും സംവരണം ലഭിക്കാതിരിക്കാനുള്ള സാധ്യത ഒരു പക്ഷെ ഏതാനും വർഷങ്ങൾക്കുള്ളിൽ നടക്കാൻ സാധ്യത കൂടുതൽ ഉള്ളതുമാണ് സാധ്യതാ കണക്കുകൾ നോക്കിയാൽ .
അതാണ് 27% ന്റെ കാര്യം . ഇനി 10% ന് ദേശീയ തലത്തിൽ മത്സരിക്കുന്ന വിഭാഗങ്ങളുടെ കണക്ക് നോക്കിയാൽ അതിലും നല്ലത് ചെമ്മരിയാടിന്റെ രോമം എണ്ണുന്നതാണ് . 28.8% വരുന്ന മുന്നോക്ക സമുദായത്തിനേക്കാൾ സാധ്യതകൾ 15% വരുന്ന മുസ്ലിംകൾകളുണ്ടെന്ന് കരുതുന്ന താങ്കൾക്ക് ഞാൻ 100 വോൾട്ട് ഇലക്ട്രിക്ക് ഷോക്ക് റെക്കമെന്റ് ചെയ്യുന്നു .
അതായത് സാറ് ശൂന്യതയിൽ നിന്ന് ഒരു കണക്ക് കൊണ്ടു വന്നു വായുവിൽ എഴുതിക്കൂട്ടി ഫേസ്ബുക്കിൽ വർഗ്ഗീയമായി പോസ്റ്റി . അതിനു മറുപടി പറഞ്ഞാൽ അതോടെ ബ്ലോക്കും കൊഞ്ഞനം കുത്തുന്നു .
കാക്കക്കുയിലിലേക്ക് വരാം
കൊച്ചിൻ ഹനീഫ : ഒബിസിയിൽ എത്ര വിഭാഗം ഉണ്ട്
ജഗദീഷ് : 80
കൊച്ചിൻ ഹനീഫ : അപ്പോൾ ഓരോ വിഭാഗത്തിനും എത്ര കിട്ടും
ജഗദീഷ് : ആർക്കും ഒന്നും കിട്ടൂല്ലല്ലോ , ഒക്കെ മുസ്ലിംകൾ കൊണ്ട് പോവൂലെ
കൊച്ചിൻ ഹനീഫ : അതെങ്ങനെ . മൊത്തം 80 വിഭാഗങ്ങൾക്ക് വേണ്ടിയാണല്ലോ 27% . അപ്പോൾ മുസ്ലിംകൾ മാത്രമായി എങ്ങനെ മുഴുവൻ കൊണ്ടു പോകും .
ജഗദീഷ് : ച്ചായ , ഈ 80 ൽ മുസ്ലിംകളും ഉണ്ടല്ലോ , അപ്പോൾ പിന്നെ മറ്റുള്ളവർക്കെങ്ങനെ കിട്ടും .
കൊച്ചിൻ ഹനീഫ : പോടാ പൊട്ടാ..
-Nasarudheen Mannarkkad