
ഈ കുറിപ്പിൽ നീ പ്രധാനമായും ഉന്നയിക്കുന്ന വാദം രണ്ടെണ്ണമാണു.
ഒന്ന്- ഇസ്ലാം ഒരു പ്രാകൃത ഗോത്രമതമാണു.
രണ്ട്- ഇസ്ലാമിന്റെ ധാർമ്മികത വെറും ബാർബേറിയൻ സമൂഹത്തിനു ചേർന്നതാണു.
ഇനി ഈ രണ്ടു വാദങ്ങൾ സ്ഥാപിക്കാൻ കുറിപ്പിൽ കൊടുത്തിരിക്കുന്ന ‘തെളിവ്’ “അവിഹിതമായി ജനിച്ച മകളെ ബാപ്പക്ക് കെട്ടാം” എന്ന് ഇമാം ശാഫിക്ക് നിലപാടുണ്ടെന്ന് മൗദൂദി പറഞ്ഞു എന്ന നിന്റെ വാദമാണു. കേരളസുന്നികളുടെ കർമ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽമുഈനിലും അങ്ങിനെ ഒരു നിയമമുണ്ടെന്ന് നീ പറയുന്നു.
അപ്പോൾ, അവിഹിതമായി കുട്ടികളെ ഉണ്ടാക്കുക, ആ കുട്ടികളെ, ഉണ്ടാക്കിയ തന്തതന്നെ വിവാഹം കഴിക്കുക എന്നീ രണ്ടു കാര്യങ്ങളാണു ഇസ്ലാമും അതിന്റെ ധാർമ്മികതയും പ്രാകൃതമാണെന്നതിനു നീ ഈ കുറിപ്പിൽ നിരത്തിയ തെളിവ്.
അതെന്തെലുമാകട്ടെ, ഇതര മതവിശ്വാസികളാണ് ഈ വാദമുന്നയിക്കുന്നതെങ്കിൽ അതിനൊരു വിലയുണ്ട്. അവരുടെ ധാർമ്മികതക്ക് ഒരടിസ്ഥാനമുണ്ട്. ആരുടെ ധാർമികതയാണ് മികച്ചതെന്ന് ഒരു ചർച്ചക്ക് സ്കോപ്പുണ്ട്, അവരോട് പറയാൻ മറുപടികളുമുണ്ട്.
നിന്റെ യുക്തിവാദത്തിന്റെയും ശാസ്ത്രയുക്തിയുടെയും പരിപ്രേക്ഷ്യത്തിൽ കുട്ടികളെ ഉണ്ടാക്കാൻ വിഹിതവും അവിഹിതവുമായ മാർഗ്ഗമുണ്ടോ? ഉണ്ടെങ്കിൽ എന്താണതിന്റെ അടിസ്ഥാനം? നീ തന്നെ നിരന്തരം മനുഷ്യനെ നിർവ്വചിച്ചിട്ടുള്ളത് അൽപം പരിഷ്കരിച്ചൊരു മൃഗം എന്നാണു. അങ്ങിനെയുള്ള മൃഗമനുഷ്യലോകത്ത് എന്തോന്ന് വിവാഹം? എന്തോന്ന് മക്കൾ? എന്തോന്ന് വിഹിതം/അവിഹിതം?
ചുരുക്കത്തിൽ, വിവാഹം, വിഹിതം, അവിഹിതം, മക്കളുമായുള്ള വിഹിത/അവിഹിത വിവാഹം തുടങ്ങിയവയെല്ലാം മതങ്ങളും ഗോത്രങ്ങളും മറ്റും ചേർന്നു സൃഷ്ടിച്ച അയുക്തിക-അപരിഷ്കൃത എത്തിക്സിന്റെയും മൊറാലിറ്റിയുടെയുമൊക്കെ മാത്രം പരിധിയിൽ വരുന്ന സംഗതിയാണു.
നീ മുൻപ് ഞാനുമായുള്ള തൂലികാസംവാദത്തിൽ നിർവ്വചിച്ചു കുടുങ്ങിയ ‘സെക്സിന്റെ യുക്തിവാദ നിർവ്വചനം’ ഓർമ്മയുണ്ടോ? “ഇരുകക്ഷികൾക്കും പരസ്പര സമ്മതമാണെങ്കിൽ സെക്സ് ആവാം. നോ പ്രോബ്ലം” എന്നതായിരുന്നു ആ നിർവ്വചനം.
അപ്പോൾ ആ നിർവ്വചനാനുസൃതം ഒരുത്തൻ മതമോ ധാർമ്മികതയോ ഒന്നും പരിഗണിക്കാതെ ഒരുത്തിയുമായി തികച്ചും യുക്തിഭദ്രമായി പരസ്പര സമ്മതത്തോടെ ഇണചേർന്നു. അതിലൊരു കുട്ടിയുണ്ടായി. മകൾ എന്നു മതം പറയുന്ന ആ കുട്ടിയെ പരസ്പര സമ്മതത്തോടെ, ഉണ്ടാക്കിയവൻ തന്നെ കെട്ടി. അല്ലെങ്കിൽ കെട്ടാതെതന്നെ അവർ പരസ്പരം ഇൺചേർന്നു. ഇനി, അതുമല്ല, അവനും, അവളെ പെറ്റ തള്ളയും, അവരിലുണ്ടായ മകളും ഒക്കപ്പാടെ ഒരുമിച്ച് ഗ്രൂപ് സെക്സിലേർപ്പെട്ടു. എന്നാലെന്താ? നീതന്നെ നിർവ്വചിച്ച സെക്സിന്റെ ‘യുക്തിവാദ എത്തിക്സ്’ അനുസരിച്ച് ഐലെന്താ പ്രശ്നം? ഒന്നു പറഞ്ഞുതാ?
ചുരുക്കിപ്പറഞ്ഞാൽ, നീയൊക്കെ നിർവ്വചിച്ചുവച്ച ‘യുക്തിവാദ രതിനിർവ്വചനാനുസൃതം(വിവാഹേതര /ലിബെറൽ)സെക്സിൽ ഏർപ്പെടുന്നതാണു ഇസ്ലാം പഴഞ്ചനും, ഇസ്ലാമിന്റെ ധാർമ്മികത പ്രാകൃതവും ആവുന്നതിന്റെ തെളിവെങ്കിൽ, അതേ ലോജിക്കനുസരിച്ച് നിന്റെ യുക്തിവാദമല്ലേ ഏറ്റവും പ്രാകൃതം? നീയും നിന്റെ ഭക്തരുമല്ലേ നിന്റെ ഭാഷയിൽ പറഞ്ഞാൽ കിടുകാച്ചി ബാർബേറിയൻസ്?
ജബ്ബാറേ, നമ്മുടെ പഴയ തൂലികാസംവാദത്തിലുടനീളം ഞാൻ പറഞ്ഞത് ആവർത്തിക്കുകയാണു; എപ്പോഴെല്ലാം ഇസ്ലാമിനെ ആക്ഷേപിക്കാനായി നീ എത്തിക്സും കൾച്ചറും, മോറൽസുമൊക്കെ പരിഗണിക്കുന്നുവോ, അപ്പോഴെല്ലാം നീ യുക്തിവാദം വലിച്ചെറിഞ്ഞ് അസ്സൽ അയുക്തിക മതവാദി ആവുകയാണു. അതാവട്ടെ, നിന്റെ പ്രശ്നമല്ല. അകം പൊള്ളയായ യുക്തിവാദത്തിന്റെ സഹജമായ ദൗർബല്യവുമാണു.
-ബഷീർ മിസ്അബ്