ശാസ്ത്രം ശരണം ഗച്ഛാമി

ശാസ്ത്രം പറയുന്നത് മാത്രമേ അംഗീകരിക്കൂ, ശാസ്ത്രം തെളിയിക്കാത്തതെല്ലാം വിഡ്ഢിത്തമാണ് എന്നൊക്കെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ, അയാൾക്ക് ശാസ്ത്രത്തെ കുറിച്ച് വല്യ ധാരണയില്ല എന്നതിന്റെ ശാസ്ത്രീയമായ തെളിവാണത്*.

തുടർന്ന് വായിക്കുക

ധാർമിക പുരോഗതിയിലെ അസംബന്ധം

ധാർമ്മികത കാലത്തിനനുസരിച്ചു മാറ്റം വരുത്തുന്നതിൽ തെറ്റൊന്നുമില്ലെന്നും അത് സ്വാഭാവികവും അനിവാര്യവുമായ ഒരു പ്രക്രിയയാണെന്നും കരുതുന്നവരാണ് പുരോഗമന മതരഹിത നാസ്തിക പരിഷ്കരണവാദികൾ. നിർഭാഗ്യവശാൽ ധാർമ്മികതയുടെ സ്വഭാവത്തെക്കുറിച്ച് ഇവർക്ക് വലിയ ധാരണയൊന്നുമില്ല എന്നതാണ് വസ്തുത.

തുടർന്ന് വായിക്കുക

നിരീശ്വരവാദത്തിൻറെ പരിണിതഫലങ്ങൾ

നാസ്തിക അവകാശവാദങ്ങൾ ശരിയാണെങ്കിലത് നയിക്കുന്നത് അനിവാര്യമായൊരു അസ്തിത്വ പ്രതിസന്ധിയിലേക്കാണ്. നിരീശ്വരവാദപ്രകാരം ജീവിതം ഒരു പരിഹാസ്യമാണ്.

തുടർന്ന് വായിക്കുക

എന്താണ് ശാസ്ത്രം, എന്താണ് തെളിവ്, എന്താണ് ദൈവം എന്നതൊക്കെ ഒരാൾ എങ്ങനെ മനസ്സിലാക്കുന്നു എന്നതാണ് തെളിവില്ലായ്മയിലെ പ്രധാന വെളിവില്ലായ്മ. ആദ്യഭാഗം വായിച്ച ശേഷം തുടരുക.

എന്താണ് ശാസ്ത്രം, ശാസ്ത്രത്തിന്റെ രീതി എന്നിവയിൽ നിന്നും ചില കാര്യങ്ങൾവ്യക്തമാണ്. പരീക്ഷണ നിരീക്ഷങ്ങൾക്ക് വിധേയമാക്കാവുന്ന ഭൗതിക പ്രകൃതിലോകത്തെക്കുറിച്ച്‌ മാത്രമുള്ള പഠനമാണ് ശാസ്ത്രം. പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ സാധ്യമല്ലാത്തതോ, അഭൗതികമായ കാര്യങ്ങളോ, പ്രകൃത്യാതീത കാര്യങ്ങളോ ശാസ്ത്രപഠന മേഖലകളല്ല.

ഒരു കാര്യം ശാസ്ത്രപഠന പരിധിയില്‍ വരണമെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ബാധകമായിരിക്കണം.

  1. ഗവേഷണ വിഷയം നമ്മുടെ അന്വേഷണ, നിരീക്ഷണ പരിധിയില്‍ വരുന്ന ഒന്നാകണം.
  2. ഭൗതിക വസ്തുവോ ഭൗതിക പ്രതിഭാസമോ ആകണം.
  3. ആവര്‍ത്തിക്കാനാവുന്നതാവണം.

അഥവാ ശാസ്ത്രത്തിൻ്റെ ഈ നിയമ പരിധിക്കുള്ളിൽ ഉള്ളവയെക്കുറിച്ച് മാത്രമേ ശാസ്ത്രം സംസാരിക്കൂ. അതിനപ്പുറമുള്ള അഭൗതികമായ കാര്യങ്ങളെ കുറിച്ചോ, ധാർമ്മികമായ കാര്യങ്ങളോ, ചരിത്രമോ, തത്വചിന്തയോ ഒന്നും ശാസ്ത്രം പഠന മേഖലകളല്ല. സര്‍വതിനും അടിസ്ഥാന പ്രമാണമായി കണക്കാക്കപ്പെടേണ്ടത് എന്നു നാസ്തികര്‍ വിലയിരുത്തുന്ന ശാസ്ത്രം പോലും വാസ്തവത്തിൽ ഫിലോസഫിയെയും അനുമാനങ്ങളെയും ആധാരമാക്കി നിലനില്‍ക്കുന്നവയാണ്. സയന്‍സ് അടിസ്ഥാനമാക്കുന്ന ചില Phylosophical Assumptions ആണ് uniformity, and regularity of nature, Order, Cause effect Relations, Mathematical Applicability. വിശദമായി മുകളിലെ ലിങ്കിൽ പോയി വായിക്കാം.

അതായത് ശാസ്ത്രീയ രീതി അടിസ്ഥാനമാക്കുന്ന തത്വങ്ങൾ ശാസ്ത്രീയമാണെന്നു തെളിയിക്കാൻ ശാസ്ത്രത്തിനു കഴിയില്ല. അങ്ങനെ ശ്രമിക്കുന്നത് സർക്കുലർ റീസണിങ് ലോജിക്കൽ ഫാലസിയാണ്. ലളിതമായി പറഞ്ഞാൽ ശാസ്ത്രം മാത്രമാണ് സത്യം മനസ്സിലാക്കുവാനുള്ള ഏകവഴി എന്ന പ്രസ്‌ഥാവന ശരിയാണെന്ന് സ്ഥാപിക്കാന്‍ തന്നെ ശാസ്ത്രത്തിന് കഴിയില്ല. അഥവാ ആ വാദം തന്നെ സ്വയം ഖണ്ഡിക്കുന്നതാണ്. കാരണം അതൊരു തത്വചിന്താപരമമായ പ്രസ്താവനായാണ്.

ഇനി പഠന വിഷയത്തെക്കുറിച്ച്‌ കൂടി ഒരു ധാരണയുണ്ടായാൽ കാര്യങ്ങൾ എളുപ്പമാകും.

സ്രഷ്ടാവും സൃഷ്ടിയും വെവ്വേറെ അസ്തിത്വങ്ങളാണ്. ഒരാളൊരു കസേര ഉണ്ടാക്കിയാൽ അയാളൊരിക്കലും കസേരയാവുകയോ കസേരയുടെ ഭാഗമാവുകയോ ചെയ്യില്ല. കാറുണ്ടാക്കിയവനെ കാറിൻറെ എഞ്ചിനകത്തോ, സീറ്റും ബോഡിയും കുത്തിപ്പൊളിച്ചാലോ കാണില്ല. വീടുണ്ടാക്കിയവനെ വീടിനകത്തു കാണുന്നുണ്ടല്ലോ എന്ന് ചോദിക്കാം. വീടിനകത്ത് ഒരാൾ അധിവസിക്കുന്ന സ്ഥലം യഥാർത്ഥത്തിൽ വീടിന്റെ അസ്തിത്വത്തിൽ പെടുന്നില്ല. വീട് ഉണ്ടാക്കുന്നതിനു മുൻപും, വീട് പൊളിച്ചാലും അതവിടെയുണ്ട്. നേരത്തെയുള്ള സ്ഥലത്തിന് ചുറ്റും കെട്ടുന്ന അതിർത്തിയാണ് വീട്. അയാൾ വീട്നിറെ അസ്തിത്വത്തിൽ വരണമെങ്കിൽ ചുമരിന്റെയോ തറയുടെയോ കോൺക്രീറ്റിന്റെയോ ഒക്കെ ഭാഗമാകണം. അതായത് സ്രഷ്ടാവ് സൃഷ്ടിയുടെയോ, സൃഷ്ടി സ്രഷ്ടാവിന്റെയോ ഭാഗമല്ല.

ഈ പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെങ്കിൽ, സ്ഥലകാലദ്രവ്യമായ നമ്മുടെ പ്രപഞ്ചത്തിൻറെ അസ്തിത്വത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒന്നായിരിക്കും, പ്രപഞ്ചത്തിന് അതീതനായിരിക്കും. അങ്ങനെ ഒരു സ്രഷ്ടാവിനെ പ്രപഞ്ചത്തിൻറെ അസ്ഥിത്വത്തിനകത്തു തിരഞ്ഞു നടക്കുന്നത് പായസം ഉണ്ടാക്കിയവനെ പായസം ഇളക്കി തിരയുന്നത് പോലെയുള്ള മണ്ടത്തരമാണ്.

മനുഷ്യന്റെ അന്വേഷണ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് ഭൗതിക പദാര്‍ത്ഥ ലോകത്തെ മനസ്സിലാക്കാനുള്ള ഒരു പഠനരീതി ഉപയോഗിച്ച് പദാര്‍ത്ഥലോകത്തിന് അതീതനും പദാര്‍ത്ഥ ലോകത്തെ തന്നെ സൃഷ്ടിച്ചവുനായ ഒരുഅസ്ഥിത്വത്തെ മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നു വാദം തന്നെ വിഡ്ഡിത്തമാണ്. ഇത് കണ്ണ് കൊണ്ട് കേൾക്കുന്നില്ല, തുലാസ് കൊണ്ട് അളന്നിട്ട് ഊഷ്‌മാവില്ല, മൈക്രോ സ്കോപ്പുകൊണ്ട് നോക്കിയിട്ട് ഭാര്യയുടെ സ്നേഹം കാണുന്നില്ല എന്നൊക്കെ പറയുന്നത് പോലെയാണ്. അതൊരു മസ്തിഷ്ക വൈകല്യമാണ്, അല്ലാതെ ഇത്തരം അസംബന്ധങ്ങൾക്ക് പറയുന്ന പേരല്ല സൈന്റിഫിക് ടെമ്പർ. സൈന്റിഫിക് ടെമ്പർ എന്നാൽ എന്താണ് ശാസ്ത്രമെന്നും ശാസ്ത്രത്തിൻറെ രീതിയും പഠന മേഖലകളും മനസ്സിലാക്കി അത്തരം മേഖലകളെ ശാസ്ത്രീയ രീതിയിൽ സമീപിക്കുന്നതിന്‌ പറയുന്ന പേരാണ്.

എന്താണ് തെളിവ്

ഇംഗ്ളീഷിൽ പ്രൂഫ് എന്നതും എവിഡൻസ് എന്നതും വ്യത്യസ്ത അർത്ഥങ്ങളുള്ളതും സാധാരണയായി ദുരുപയോഗം ചെയ്യപെടുന്നതുമായ വാക്കുകളാണ്. എന്നാൽ മലയാളത്തിൽ രണ്ടിനും തെളിവ് എന്നാണ് പറയുക.

പ്രൂഫ് എന്നാൽ ഒരു പ്രസ്താവന അല്ലെങ്കിൽ സത്യം തീര്‍ച്ചപ്പെടുത്തുന്ന തെളിവുകൾ അല്ലെങ്കിൽ വാദങ്ങൾ.
എവിഡൻസ് എന്നാൽ ഒരു വിശ്വാസമോ നിർദ്ദേശമോ ശരിയാണോ സാധുതയുള്ളതാണോ എന്നതിന് ലഭ്യമായ വസ്തുതകൾ അല്ലെങ്കിൽ വിവരങ്ങൾ.

Science does not “prove” things. Science can and does provide evidence in favor of, or against, a particular idea എന്നാണ്[1].

ഒരുദാഹരണമായി, ഡാർഡവിനിസത്തിൽ പൊതു പൂർവികനു തെളിവായി പ്രധാനമായും പറയുന്നത് DNA യിലുള്ള സാമ്യങ്ങളും ഫോസിൽ റെക്കോർഡിലുള്ള സാമ്യതകളുമാണ്. മറ്റേത് തെളിവാകട്ടെ എല്ലാം യഥാർത്ഥത്തിൽ അനുമാനങ്ങളാണ്. രൂപ സാദൃശ്യമുള്ള രണ്ട് അപരന്മാരുടെ പിതാവ് ഒന്നാണ് എന്ന് പറയുന്നത് പോലെയുള്ള ഒരനുമാനം. ചിലപ്പോ ശരിയാരിക്കാം, ചിലപ്പോ മറ്റെന്തെങ്കിലും കാരണം കൊണ്ടായിരിക്കാം. എത്ര ആവർത്തന പരീക്ഷണ നിരീക്ഷങ്ങൾക്ക് വിധേയമാക്കിയാലും സാമ്യത ഉണ്ടെന്നു കണ്ടെത്താമെന്നല്ലാതെ പൊതു പൂർവികർ ഉണ്ടായിരുന്നു എന്ന് തെളിയുകയില്ല. അതൊരു അനുമാനം മാത്രമായി നിലനിക്കും. എന്നാലും ഇതെല്ലാം ശാസ്ത്രീയ തെളിവുകളായാണ് കണക്കാക്കുന്നത്.

ഈ പ്രപഞ്ചം കൃത്യമായ രീതിയിൽ രൂപകൽപ്പന ചെയ്യപ്പെട്ടതാണ് എന്നാണ് ശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നത്. “ആസൂത്രണം ചെയ്യപ്പെട്ട പോലെ തോന്നുന്നതാണ് പ്രപഞ്ചം” എന്ന് നാസ്തികനായ ദൈവം എന്ന പുസ്തകത്തിൽ ഗ്രന്ഥകാരൻ സമ്മതിക്കുന്നുണ്ട്. ഡോക്കിൻസ് തന്നെ ചില ഇന്റർവ്യൂകളിൽ[2] ജൈവ കോശങ്ങളിൽ ഒരു ഡിസൈനറുടെ കയ്യൊപ്പുണ്ട് എന്നും സമ്മതിക്കുന്നുണ്ട്. സ്വാഭാവികമായും അതിന്റെ പിന്നിൽ ഡിസൈനറുണ്ടാകും എന്നത് സാമാന്യ യുക്തിയാണ്. പക്ഷേ ചിലർക്ക് സ്ഥലകാല ദ്രവ്യത്തിനതീതനായ ആ ഡിസൈനറെ ലാബിൽ കൊണ്ട് പോയി പരിശോധിച്ചാലേ തെളിവാകൂ. ഡിസൈനറെ കാണാനും തൊടാനും പറ്റാണമെന്നാണ് വാശി. ചിലർക്ക് ചില കാര്യങ്ങൾ വരുമ്പോൾ സയന്റിഫിക് ടെമ്പറിന്റെ ടെമ്പർ കുറച്ചു കൂടും. അല്ലാത്തപ്പോൾ നോർമൽ ടെമ്പറായിരിക്കും. നിർവചനം കൊണ്ട് തന്നെ ശാസ്ത്ര പഠന പരിധിക്ക് പുറത്തുള്ള ഒന്നിനെക്കുറിച് എങ്ങനെയാണ് ശാസ്ത്രം പഠിക്കുക? ആ ഡിസൈനറെ ദൈവം എന്ന് വിളിക്കണോ ആരാധിക്കണോ എന്നതല്ല, ഡിസൈനർ ഉണ്ടാകുക യുക്തിയാണോ ഇല്ലയോ എന്നതാണ് ചോദ്യം. ഒരു ഡിസൈനർ ഉണ്ടാകുന്നതിനോട് ഡോകിൻസിന് എതിർപ്പില്ല, ദൈവമാകാതിരുന്നാൽ മതി. അദ്ദേഹം കാണുന്ന സാധ്യത ഏതെങ്കിലും അന്യഗ്രഹ ജീവി ഡിസൈൻ ചെയ്തതായിരിക്കും എന്നതാണ്. അതിനെ ആര് ഡിസൈൻ ചെയ്തു എന്ന് ചോദിക്കരുത്. ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്നതിന് ധാരാളം താത്വികമായ വാദങ്ങളുണ്ട് (വഴിയെ വിശദീകരിക്കാം). ആ വാദങ്ങളെ ശരിവെക്കുന്ന ധാരാളം ശാസ്ത്രീയ കണ്ടത്തെലുകളും നമുക്ക് മുൻപിലുണ്ട്.

യഥാർത്ഥത്തിൽ നാസ്തികർ ഒരു സ്രഷ്ടവിനെക്കുറിച്ച് യാതൊരു അന്വേഷണവും നടത്തന്നില്ല എന്ന് മാത്രമല്ല. ബുദ്ധിയും യുക്തിയും എപ്പോഴൊക്കെ ഒരു സ്രഷ്ടവിലേക്ക് നയിക്കുന്നുവോ, ഒന്നുകിൽ അവിടെ യാദൃചികത തിരുകികയറ്റും, അല്ലെങ്കിൽ ആ പ്രതിഭാസത്തെ തന്നെ നിരാകരിക്കും. ആത്മാവിനെയും ഫ്രീവില്ലനെയും സ്വന്തം യുക്തിയുടെ വിശ്വാസ്യതയേയും, അറിവ് നേടാനുള്ള മറ്റ് മാർഗങ്ങളെയും വേണ്ടി വന്നാൽ പ്രപഞ്ചത്തെ തന്നെയും അവർ നിരാകരിക്കും. ഇരുട്ടു കൊണ്ട് ഓട്ടയടച്ച്‌ അതിൻ്റെ മേലെ യുക്തിവാദമെന്ന് തുപ്പല് തേച്ചൊട്ടിച്ച ഒരസംബന്ധമാണ് നിരീശ്വരവാദം.

ജ്ഞാനമാർഗങ്ങൾ

പ്രപഞ്ചേതരമായ ഒന്നിനെക്കുറിച്ചും ശാസ്ത്രം വിശദീകരിക്കില്ല. സ്വാഭാവികമായും ദൈവവും ശാസ്ത്രത്തിന്റെ ഞാനമേഖലക്കപ്പുറമാണ്. ഓരോന്നിനെയും മനസ്സിലാക്കാന്‍ അതിനനുയോജ്യമായ ജ്ഞാനമാര്‍ഗം അവലംബിക്കണം എന്നതാണ് യുക്തി. ഇവിടെ നാസ്തികര്‍ ചെയ്യുന്നത് അതിനുള്ള സാമാന്യബോധം പോലും ഉപയോഗിക്കാതെ സര്‍വതും മനസ്സിലാക്കാന്‍ ഏക ജ്ഞാനമാര്‍ഗമേയൊള്ളൂവെന്നും അത് ശാസ്ത്രമാണെന്നുമുള്ള അപ്രായോഗിക അന്ധവിശ്വാസം കൊണ്ടുനടക്കുകയാണ്. ശാസ്ത്രീയമായി പഠനവിധേയമാക്കാൻ സാധ്യമല്ലാത്ത, എന്നാൽ യുക്തിയും മറ്റു മാർഗങ്ങളും ഉപയോഗിച്ച് അറിയാൻ കഴിയുന്ന നിരവധി വിഷയങ്ങളുണ്ട്. ചില ഉദാഹരണങ്ങളാണ് തത്വചിന്ത, ചരിത്രം, ധാർമികത, തുടങ്ങിയവ. നമ്മുടെ പത്തോ ഇരുപതോ തലമുറ മുന്നേയുള്ള മുത്തശ്ശനും മുത്തശ്ശിയും ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നത് നമ്മൾ മനസ്സിലാക്കുന്നത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ല, ഡിഡക്ടീവ് യുക്തി ഉപയോഗിച്ചാണ്.

ദൈവത്തിന് Empirical evidence കിട്ടിയാലേ വിശ്വസിക്കൂ എന്ന് ഒരാൾക്ക് വാശി വാശി പിടിക്കാം. അത് പോലെ കണ്ണ് കൊണ്ട് കേൾക്കാണെമെന്ന് വാശി പിടിക്കാം. സ്കെയിൽ കൊണ്ട് തൂക്കം അളക്കണമെന്നു വാശിപിടിക്കാം. മൈക്രോ സ്കോപ്പുകൊണ്ട് ഭാര്യയുടെ സ്നേഹം അളന്ന് തെളിയിക്കണമെന്ന് വാശി പിടിക്കാം. അയാളെ ഏതെങ്കിലും ഭ്രാന്താശുപത്രിയിൽ കൊണ്ടാക്കണെമന്നു നാട്ടുകാര് വാശി പിടിച്ചാൽ തെറ്റ് പറയാനും കഴിയില്ല.

ധാർമിക പുരോഗതിയിലെ അസംബന്ധം

ധാർമ്മികത കാലത്തിനനുസരിച്ചു മാറ്റം വരുത്തുന്നതിൽ തെറ്റൊന്നുമില്ലെന്നും അത് സ്വാഭാവികവും അനിവാര്യവുമായ ഒരു പ്രക്രിയയാണെന്നും കരുതുന്നവരാണ് പുരോഗമന മതരഹിത നാസ്തിക പരിഷ്കരണവാദികൾ. നിർഭാഗ്യവശാൽ ധാർമ്മികതയുടെ സ്വഭാവത്തെക്കുറിച്ച് ഇവർക്ക് വലിയ ധാരണയൊന്നുമില്ല എന്നതാണ് വസ്തുത.

തുടർന്ന് വായിക്കുക

നിരീശ്വരവാദത്തിൻറെ പരിണിതഫലങ്ങൾ

നാസ്തിക അവകാശവാദങ്ങൾ ശരിയാണെങ്കിലത് നയിക്കുന്നത് അനിവാര്യമായൊരു അസ്തിത്വ പ്രതിസന്ധിയിലേക്കാണ്. നിരീശ്വരവാദപ്രകാരം ജീവിതം ഒരു പരിഹാസ്യമാണ്.

തുടർന്ന് വായിക്കുക

ശാസ്ത്രം ശരണം ഗച്ഛാമി

ശാസ്ത്രം പറയുന്നത് മാത്രമേ അംഗീകരിക്കൂ, ശാസ്ത്രം തെളിയിക്കാത്തതെല്ലാം വിഡ്ഢിത്തമാണ് എന്നൊക്കെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ, അയാൾക്ക് ശാസ്ത്രത്തെ കുറിച്ച് വല്യ ധാരണയില്ല എന്നതിന്റെ ശാസ്ത്രീയമായ തെളിവാണത്*.

തുടർന്ന് വായിക്കുക

ജ്ഞാനശാസ്ത്രം

നമുക്കൊരു കാര്യം അറിയാമെന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്? ഒരു കാര്യം അറിയാമെന്ന് നമ്മളെങ്ങനെ അറിയും? അറിവ് നേടാനുള്ള മാർഗ്ഗങ്ങൾ ഏതൊക്കെ?

തുടർന്ന് വായിക്കുക

മറുപടി രേഖപ്പെടുത്തുക

Your email address will not be published. Required fields are marked *

Post comment