
പ്രപഞ്ച നിയമങ്ങള്‍ കൊണ്ട് ദൈവം ഇല്ലാതാകുമോ? -2
ഭൗതിക പ്രപഞ്ചത്തില്‍ ദൈവത്തിന്റെ ഇടപെടലിന് തീരെ സാധ്യതകളില്ലെന്ന് വാദിക്കാന്‍ കഴിയണമെങ്കില്‍ അത്തരമൊരു വ്യാഖ്യാനം എങ്കിലും പ്രപഞ്ചത്തിന്റെ പ്രകൃതത്തെ വിശദീകരിക്കാൻ ഉണ്ടായിരിണം. അത്തരത്തിലൊന്ന് ഇല്ലെന്നതാണ് ഈ വിഷയത്തില്‍ ഭൗതിക ദര്‍ശനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നം. പ്രധാനമായും രണ്ട് തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് പ്രപഞ്ചത്തിന്റെ പ്രകൃതത്തെ സംബന്ധിച്ചിട്ടുളള്ളത്.