ആത്മാവ് എന്നൊന്നില്ലെന്നും, നമ്മുടെ ചിന്തകളും, വികാരങ്ങളും, ബോധവുമെല്ലാം മസ്തിഷ്കത്തിൻ്റെ മാത്രം നിർമിതികളാണെന്നും, നമ്മൾ എന്ന് പറയുന്നത് കേവലം നമ്മുടെ മസ്തിഷ്കം മാത്രമാണ് എന്നൊക്കയാണ് നാസ്തിക ഭൗതിക വാദികളുടെ വാദം. തലച്ചോറിലെ എല്ലാ ഭാഗങ്ങളും ഉണർന്ന് പ്രവർത്തന സജ്ജമായിരിക്കുന്ന അവസ്ഥയാണ് നമ്മുടെ ബോധം, അത് കൊണ്ടാണ് ഉറക്കിൽ നിന്നെണീക്കുമ്പോൾ ബോധത്തിലേക്ക് വരാൻ കുറച്ച് സമയമെടുക്കുന്നത്. തലച്ചോറിന് അപകടം സംഭവിച്ചവരുടെ സ്വഭാവവത്തിലും വ്യക്തിത്വത്തിലും വരുന്ന മാറ്റങ്ങൾ, ഓർമശക്തി നഷ്ടപ്പെടുക തുടങ്ങിയവയൊക്കെ അത് കൊണ്ടാണ്. ആത്മാവെന്നത് കേവലം മത, സാഹിത്യ സങ്കല്പമാണ് അങ്ങനെ പോകുന്നു നാസ്തിക വാദങ്ങൾ.
പ്രത്യക്ഷത്തിൽ നോക്കിയാൽ പറഞ്ഞതെല്ലാം ന്യായമാണെന്ന് തോന്നും. ശരീരത്തിൻ്റെ പ്രവർത്തനങ്ങളുടെ മൊത്തം നിയന്ത്രണകേന്ദ്രം മസ്തിഷ്കമാണെന്നുള്ളത് ശരിയാണ്. നമ്മുടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മസ്തിഷ്കം സ്വയം ചെയ്യുന്നതാണ്, നമുക്കതിൽ നിയന്ത്രണമൊന്നുമില്ല. നിത്യ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും ബോധപൂർവമല്ലാതെ സ്വാഭാവികമായി, യാന്ത്രികമായി മസ്തിഷ്കം ചെയ്യുന്നതാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്! അവയെ നമ്മുക്ക് വേണമെങ്കിൽ ബോധപൂർവം തടസ്സപ്പെടുത്താം. ചില കാര്യങ്ങൾ നമ്മൾ പൂർണ്ണ മനസ്സോടെ ബോധപൂർവം ചെയ്യുന്നതുമാണ്.
നമുക്ക് എന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കണമെങ്കിൽ ചിന്തിച്ച് ഒരു തീരുമാനമുണ്ടാക്കിത്തരും. നമുക്ക് എന്തെങ്കിലും ചെയ്യണമെന്ന് തോന്നുമ്പോൾ മസ്തിഷ്കം അതിനനുസരിച്ച സിഗ്നൽസ് അവയവങ്ങളിലേക്കയക്കുന്നത് കൊണ്ടാണ് നമുക്കത് ചെയ്യാൻ കഴിയുന്നത്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മസ്തിഷ്കം ഓടിപ്പോയി ശരിയായ ഉത്തരവുമെടുത്ത് വരും, അപ്പൊ വേറെയാരോ ഇടപ്പെട്ട്, അതിപ്പോ വേണ്ട, അവിടത്തന്നെ കൊണ്ട് പോയിവച്ചെക്കെന്ന് പറഞ്ഞ് കളവ് പറയിപ്പിക്കും. ചൂടുള്ളതിൽ തൊട്ടാൽ പൊള്ളുമെന്നും തൊടരുതെന്നും അറിയുന്ന മസ്തിഷ്ക്കത്തെ കൊണ്ട് തന്നെ ചിലർ സ്വന്തം ശരീരത്തിൽ പെട്രോളൊഴിപ്പിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യിപ്പിക്കും. ഈ തീരുമാനങ്ങളെല്ലാം മസ്തിഷ്കം സ്വയമെടുക്കുന്നതാണോ? കേവലം മസ്തിഷക രാസപ്രവർത്തങ്ങളുടെ ഫലമാണോ നമ്മുടെ ചിന്തകളും പ്രവർത്തികളും? ഒരിക്കലുമല്ല, ഇതെല്ലം നമ്മളെടുക്കുന്ന തീരുമാനങ്ങളാണ്. നമ്മുടെ മനസ്സ് പറയുന്നതനുസരിക്കുക മാത്രമാണ് മസ്തിഷ്കം ചെയ്യുന്നത്. നമുക്കിതൊക്കെ ചെയ്യാതിരിക്കുകയോ മാറ്റുകയോ ഒക്കെ ചെയ്യാം. നമ്മുടെ ചിന്തകളിലും പ്രവർത്തികളിലും നമുക്ക് നിയന്ത്രണമില്ലാത്ത, അതിലൊന്നും നമുക്ക് ഒരുത്തരവാദിത്വവുമില്ലാത്ത ഒരു ലോകത്തെകുറിച്ച് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഇതെല്ലം മസ്തിഷ്കം സ്വയം ചെയ്യുന്നതാണെങ്കിൽ, നാളെ മസ്തിഷ്കം എന്ത് ചെയ്യുമെന്ന് അറിയില്ലെങ്കിൽ നമുക്ക് എന്തെങ്കിലും മുൻകൂട്ടി തീരുമാനിക്കാൻ കഴിയുമോ? നമ്മൾ ആരെയെങ്കിലും വിശ്വസിക്കുമോ? നമ്മളെയാരെങ്കിലും വിശ്വസിക്കുമോ? അപ്പൊ ഇടക്ക് നമ്മുടെ മസ്തിഷ്കത്തെ നിയന്ത്രിക്കുന്ന ആ നമ്മൾ എവിടെയാണ്?
നാസ്തികർ ഇതെല്ലം മസ്തിഷ്കം തന്നെ ചെയ്യുന്നതാണെന്നെക്കെ പറയും. അത്രകാര്യമാക്കേണ്ട, വാക്കുകളിലും പ്രവർത്തിയിലും “ചിന്തയും”, “യുക്തിയും” ബാധകമല്ലാത്തത് കൊണ്ട് അവർക്കെന്തും പറയാം. ഇതൊക്കെ പേരിലെങ്കിലും ഉണ്ടായിക്കോട്ടെ എന്ന് കരുതിയാവണമവർ പേരിനോടോപ്പം “ചിന്ത”, “യുക്തി” എന്നൊക്കെ കൊണ്ട് നടക്കുന്നത്. നാസ്തികരുടെ ചിന്തകളും പ്രവർത്തികളും മസ്തിഷ്കം സ്വന്തമായി ചെയ്യുന്നതാണെകിൽ തലച്ചോറിലെ രാസപ്രവർത്തനങ്ങൾ ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ നാളെയവർ വേറെ എന്തെങ്കിലുമൊക്കെ പറയും. ഇതൊക്കെ വിശ്വസിച്ചു നടക്കുന്ന നമ്മൾ മൂഞ്ചനസ്തരാവുകയും ചെയ്യും. അത് കൊണ്ട് നമുക്ക് ശാസ്ത്രം എന്തെങ്കിലും പറയുന്നുണ്ടോ എന്ന് നോക്കാം.
ശാസ്ത്രം എന്ത് പറയുന്നു?
ആത്മാവ്, മനസ്സ്, കോൺഷ്യസ്നെസ്സ് എന്നതെല്ലം ശരിക്കും ഒരേ കാര്യത്തിൻ്റെ വ്യത്യസ്ത സവിശേഷതകളെ സൂചിപ്പിക്കാനുപയോഗിക്കുന്നതാണ്. സെക്യൂലർ ടെർമിനോളജിയിൽ തൽക്കാലം കോൺഷ്യസ്നെസ്സ് എന്ന് വിളിക്കാം. ഭൗതികവാദികളായ ചില ശാസ്ത്രജ്ഞർ കോൺഷ്യസ്നെസ്സ് മസ്തിഷ്കത്തിൻ്റെ സൃഷ്ടിയാണ് എന്നവകാശപ്പെടുന്നവരുണ്ട്. നേരത്തെ പറഞ്ഞ അസുഖമാണ്, കാര്യമാക്കേണ്ട. നമ്മുക്കറിയേണ്ടത് ഈ മസ്തിഷ്കത്തിൻ്റെ പ്രവർത്തനങ്ങൾ ഇടക്ക് നിയന്ത്രിക്കുന്ന ആ ഒന്നിനെക്കുറിച്ച് ശാസ്ത്രം എന്ത് പറയുന്നു എന്നതാണ്. അത് മസ്തിഷ്കത്തിൽ തന്നെയാണോ? എങ്ങനെയാണ് നിർദേശം കൊടുക്കുന്നതും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നതും?
Mind over matter: അമേരിക്കൻ സൈക്യാട്രിസ്റ്റും ന്യൂറോപ്ലാസ്റ്റിറ്റിയും ഒബ്സസീവ്-കംപൾസീവ് ഡിസോർഡറിലെ അതിൻ്റെ പ്രയോഗത്തെക്കുറിച്ചുള്ള ഗവേഷകനുമായ ജെഫ്രി ഷ്വാർട്സിൻ്റെ ഗവേഷണം പറയുന്നത് OCD രോഗികളെ അവരുടെ തലച്ചോറിൽ നിന്ന് വരുന്ന ഇത്തരത്തിലുള്ള സന്ദേശങ്ങളെ ബോധപൂർവം പുനഃപരിശോധിക്കാനും അത് തെറ്റായ സന്ദേശമാണെന്നും, പുനർവിചിന്തനം നടത്താൻ പരിശീലിപ്പികയും വഴി മറ്റ് മരുന്നോ, ബാഹ്യ ഇടപെടലുകളോ ഒന്നുമില്ലാതെ, ബിഹേവിയർ തെറാപ്പിയിലൂടെ മാത്രം OCD രോഗികളുടെ രോഗം ഭേദപ്പെടുന്നതോടപ്പം ബ്രയിൻ പാറ്റേണിൽ തന്നെ മാറ്റങ്ങളുണ്ടാവുകയും അത് ഇത്തരം തെറ്റായ സന്ദേശങ്ങളു ണ്ടാക്കുന്ന രാസപ്രവർത്തങ്ങളിലും മാറ്റമുണ്ടാക്കി എന്നുമാണ്[1][2]. എന്ന് വച്ചാൽ നമ്മുടെ മനസ്സ് കേവലം തലച്ചോറിൻ്റെ സൃഷ്ടിയല്ല, മറിച്ച് തലച്ചോറിനെ തന്നെ നിയന്ത്രിക്കാൻ കഴിയുന്ന ഒന്നാണ്.
സ്ട്രോക്ക്, ഡിസ്ലെക്സിയ രോഗികളിൽ നടത്തിയ സമാനമായ ഗവേഷണങ്ങൾ പറയുന്നതും പറയുന്നതും നമ്മുടെ മനസ്സിന് തലച്ചോറിനെ തന്നെ മാറ്റാൻ കഴിയുമെന്നാണ്, അല്ലാതെ മനസ്സ് തലച്ചോറിൻ്റെ സൃഷ്ടിയാണ് എന്നല്ല. കൂടുതൽ വിശദാംശങ്ങൾക്ക് പ്രബന്ധങ്ങൾ റഫർ ചെയ്യാം.[3][4][5].
അല്ലെങ്കിലും ഇതൊക്കെ നമ്മൾ സ്ഥിരമായി കേൾക്കറുള്ളതാണ്. ഇനിയൊരിക്കലും എണീറ്റ് നടക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിവർ ഇച്ഛാശക്തി ഒന്ന് കൊണ്ട് മാത്രം ജീവിതം തിരികെ പ്പിടിക്കുന്നത്. മോട്ടിവേഷൻ ക്ളാസ്സുകളിൽ സ്ഥിരമായി നമ്മൾ കേൾക്കുന്ന ഡയലോഗുകളാണ്, നിങ്ങൾ ആരാകണം, എന്ത് നേടണം എന്ന് തീരുമാനിക്കുന്നത് നിങ്ങൾ തന്നെയാണ്, നിങ്ങൾക്ക് പരിമിതികൾ വെക്കുന്നത് നിങ്ങൾ തന്നെയാണ് എന്നൊക്കെ. അപ്പൊ ശരിക്കും നമ്മൾ ആരാണ്? കേവലം മസ്തിഷ്കമോ? മസ്തിഷ്കത്തെ നിയന്ത്രിക്കുന്ന മറ്റെന്തെങ്കിലുമോ?
Brain stimulation: ന്യൂറോസൈന്റിസ്റ്റായ വൈൽഡർ പെൻഫീൽഡ്, രോഗികളുടെ മസ്തിഷ്കത്തിലെ മോട്ടോർ കോർട്ടെക്സിൽ ഇലെക്ട്രോഡ് ഘടിപ്പിക്കുകയും, രോഗികളുടെ അനുവാദമില്ലാതെ, ഓരോ സ്ഥലത്തും ഇലക്ട്രിക്കൽ സിഗ്നൽസ് ഉപയോഗിച്ച് ഉത്തേജിപ്പിച്ച് പേശികൾ ചലിപ്പിക്കുക, ശബ്ദം ഉണ്ടാക്കുക, കൈ പൊക്കുക, വികാരങ്ങളുണ്ടാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയും ചെയ്യാൻ സാധിച്ചെങ്കിലും, രോഗിയുടെ ഇച്ഛാ ശക്തി മാറ്റാനോ, തീരുമാനമെപ്പെടുപ്പിക്കാനോ കഴിഞ്ഞില്ല. അതിനായുള്ള ഒരു ഒരു സ്പോട് മസ്തിഷ്കത്തിൽ കണ്ടെത്താനായില്ല. അദ്ദേഹത്തിൻ്റെ തന്നെ വാക്കുകൾ ഉദ്ധരിച്ചാൽ:
“There is no place in the cerebral cortex where electrical stimulation will cause a patient to believe or to decide.”[6]
നമ്മൾ തീരുമാനമെടുക്കുമ്പോൾ മസ്തിഷ്കത്തിന് അതിൽ പങ്കില്ലെന്നോ മസ്തിഷ്കത്തിൽ ഒന്നും നടക്കുന്നില്ലെന്നോ അല്ല. മറിച്ച് മസ്തിഷ്ക രസതന്ത്രത്തിൽ നിന്ന് മാത്രം വിശദീകരിക്കാൻ കഴിയുന്ന ഒന്നല്ല ഇത്. ഒരു കാര്യകാരണശക്തിയുടെ അഭാവമുണ്ട്. അപ്പോ പിന്നെ അതൊക്കെ ചെയ്യുന്നത് എവിടെയായിരിക്കും? ആരായിരിക്കും?
Unified Perceptions: ഉദാഹരണത്തിന് നമ്മൾ ഒരു വസ്തുവിനെ കാണുമ്പോൾ അതിൻ്റെ നിറവും രൂപവും മണവും ശബ്ദവുമെല്ലാം തലച്ചോറിലെ വ്യത്യസ്ത ഭാഗങ്ങളിലാണ് ശേഖരിക്കുന്നതും വിശകലനം ചെയ്യുന്നതും. പക്ഷേ ഇതെല്ലം നമ്മൾ അനുഭവിക്കുന്നത് പോലെ ഒന്നിപ്പിക്കനായി തലച്ചോറിൽ പ്രത്യേക ഭാഗമില്ല. 2013ൽ പബ്ലിഷ് ജേർണലിൽ നിന്ന് നേരിട്ട് ഉദ്ധരിച്ചാൽ:
“There is now overwhelming biological and behavioral evidence that the brain contains no stable, high resolution, full-field representation of a visual scene, even though that is what we subjectively experience (Martinez-Conde et al., 2008). The structure of the primate visual system has been mapped in detail (Kaas and Collins, 2003) and there is no area that could encode this detailed information. The subjective experience is thus inconsistent with the neural circuitry.”[7]
അപ്പോൾ ഇതൊക്കെ നടക്കുന്നത് എവിടെയെയായിരിക്കും?
Subjective Experience: ഉദാഹരണത്തിന് നമുക്ക് സങ്കടം വരുമ്പോൾ, കരച്ചിൽ, മുഖഭാവത്തിലുള്ള മാറ്റം തുടങ്ങിയ പല കാര്യങ്ങളും സംഭവിക്കും. ബ്രെയിനിൽ നിന്ന് അറിയാനും സാധിക്കും. എന്നാൽ ഇതെല്ലം തന്നെ അതിൻ്റെ പെരുമാറ്റമാപരമായ ഒരു വശം മാത്രമാണ്. വേണമെങ്കിൽ ബോധപൂർവം ഇതെല്ലം നമ്മുക് മറച്ച് വെക്കാം. പക്ഷേ അപ്പോഴും നമുക്ക് മാത്രമറിയാവുന്ന, നമ്മളനുഭവിക്കുന്ന ഒരുവികാരമുണ്ട്. ഒരാളുടെ ആ അനുഭവം എന്താണെന്നത് തലച്ചോറിൻ്റെ ഒരു ഭാഗത്തും നിന്നും മനസ്സിലാക്കാനാവില്ല.
കൂടാതെ കോർപ്പസ് കാലോസോടോമി സർജറിയും സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. നമ്മൾ എന്ന് പറയുന്നത് കേവലം മസ്തിഷ്കം മാത്രമല്ല, ഈ മസ്തിഷ്കത്തിൻ്റെ സൃഷ്ടിയല്ലാത്ത, എന്നാൽ ഈ മസ്തിഷ്കത്തെ തന്നെ നിയന്ത്രിക്കാൻ കഴിയുന്ന മറ്റെന്തോ ഉണ്ട്, നമ്മുടെ എല്ലാ കാര്യങ്ങളും മസ്തിഷ്ക രസതന്ത്രത്തിൽ നിന്ന് കൊണ്ട് മാത്രം വിശദീകരിക്കാൻ കഴിയില്ല എന്നുമാണ്. പക്ഷേ പക്ഷേ ഈ പഠനങ്ങൾക്കൊന്നും തന്നെ ഇതെന്താണെന്നോ? എവിടെയാണെന്നോ? എങ്ങനെയാണ് മസ്തിഷ്കത്തെ നിയന്ത്രിക്കുന്നതെന്നോ? എന്നതിന് ഒരു സൂചനയും തരാൻ കഴിഞ്ഞിട്ടില്ല. ഇത് വിശദീകരിക്കാനുള്ള മറ്റൊരു പ്രശ്നമാണ് The mind body problem. Dualism, monism, Idealism തുടങ്ങി പല വിശദീകരണ ശ്രമങ്ങളുമുണ്ടെങ്കിലും കൃത്യമായി ഒന്നും നമുക്കറിയില്ല എന്നതാണ് വസ്തുത. കോൺഷ്യസ്നസ്സ് എന്നത് ഒരു നിഗൂഢതയായി തന്നെ തുടരുകയാണ്. പക്ഷേ അതൊരു പ്രശ്നമല്ല. അഹങ്കരം മാറ്റിവെച്ച് അങ്ങനെ നമുക്ക് മനസ്സിലാകാത്ത പലതും ഈ പ്രപഞ്ചത്തിലുണ്ടെന്നു ഒരു എളിമയുണ്ടായാൽ മതി.
Physics is the knowledge of structural form, and not knowledge of content. All through the physical world runs that unknown content, which must surely be the stuff of our consciousness.
Now what the [musical] Instrument is to the Musician, the Brain may be to the Mind, for aught we know to the contrary; and to pursue the figure, as the musician has an existence distinct from that of the instrument, so the Mind may have an existence distinct from that of the Brain; for in…
Looking for consciousness in the brain is like looking in the radio for the announcer.
To put the conclusion crudely, the stuff of the world is mind-stuff
Consciousness cannot be accounted for in physical terms. For consciousness is absolutely fundamental. It cannot be accounted for in terms of anything else.
Consciousness is what makes the mind-body problem really intractable.
There is no life without consciousness; there is no consciousness without life.
The great mystery of our consciousness is beyond our grasp.
അപ്പോൾ നമ്മൾ തുടക്കത്തിൽ സൂചിപ്പിച്ച, മസ്തിഷ്കത്തിന് സംഭവിക്കുന്ന കേടുപാടുകൾ ഓർമശക്തിയിലും വ്യക്തിത്വത്തിലും സ്വാഭാവത്തിലും വരുത്തുന്ന മാറ്റങ്ങൾ എന്ത് കൊണ്ടാണ്? ഇത് ആത്മാവില്ല എന്നതിന് തെളിവാകുമോ? ഇല്ല, നമ്മുടെ ഓർമയും ചിന്തയും സ്വാഭാവവും എല്ലാം മസ്തിഷ്ക്കത്തിൻ്റെ ആവശ്യമില്ലാതെ ആത്മാവ് സ്വന്തമായി ചെയ്യുന്നതാണെന്ന വാദമുണ്ടെങ്കിലേ അങ്ങനെ ഒരാരോപണത്തിന് സാധുതയുള്ളു. മസ്തിഷ്കത്തെ നിയന്ത്രിക്കാനും സ്വാധീനിക്കാനും കഴിയുന്ന ഒന്നിനെക്കുറിച്ചാണ് നമ്മടെ ചർച്ച. സ്വാഭാവികമായും മസ്തിഷ്കം കൃത്യമായി പ്രവർത്തന സജ്ജമാണെങ്കിലേ ഇതെല്ലം സാധ്യമാവുകയൊള്ളു. ആത്മാവ് അപ്പോഴും അവിടെയുണ്ട്, എന്നാൽ കേടുപാടുകൾ കാരണം മസ്തിഷ്കം കൃത്യമായി ഉപയോഗിക്കാൻ കഴിയുന്നില്ല. ചില അപകടങ്ങൾക്ക് ശേഷം നമ്മുടെ കൈ ഉപയോഗിക്കാൻ കഴിയാത്തതുപോലെ. ആത്മാവും ശരീരവും മസ്തിഷ്കവും ചേർന്നതാണ് നമ്മൾ. ആത്മാവിനു ഈ ലോകത്ത് പ്രവർത്തിക്കാനുള്ള ഒരു ഭൗതിക ഐഡന്റിറ്റിയാണ് ശരീരവും അതുൾക്കൊള്ളുന്ന മറ്റു അവയവങ്ങളും.
ഇസ്ലാം എന്ത് പറയുന്നു?
അവർ താങ്കളോട് ആത്മാവിനെക്കുറിച്ച് ചോദിക്കുന്നു. (നബിയേ) പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില് പെട്ടതാകുന്നു. വളരെ തുച്ചമായ അറിവ് മാത്രമേ മനുഷ്യർക്ക് നല്കപ്പെട്ടിട്ടൊള്ളു (ഖുർആൻ 17:85)
ഇപ്പൊ ഇസ്ലാമിലും ഒന്നും പറയുന്നില്ലേ? എന്താണെന്നു പറയുന്നില്ല, നമ്മൾ ഉറങ്ങുമ്പോൾ ആത്മാവ് ഭാഗികമായി നമ്മിൽ നിന്നും പോകും തുടങ്ങി പല ഹദീസുകളും ഖുർആൻ വചനങ്ങളുമുണ്ട്. അതൊക്കെ ആത്മാവുണ്ടെന്നും ആത്മാവിനെ അറിയണമെന്നും ആഗ്രഹമുള്ളവർ അന്വേഷിച്ചറിയുന്നതല്ലേ ഹീറോയിസം.
ആത്മാവുണ്ടോ ഇല്ലയോ എന്നതാണ് നമ്മുടെ പ്രശ്നം. യുക്തിയും, മുകളിലെ ശാസ്ത്ര പഠനങ്ങളും പറയുന്നത് നമ്മൾ കേവലം മസ്തിഷ്കം മാത്രമല്ല എന്നതാണ്. ബ്രയിനും ശരീരവും അഭൗതികമായ മറ്റെന്തോ കൂടിച്ചേർന്നതാണ് നമ്മൾ. നമ്മുടെ മസ്തിഷ്കത്തിൻ്റെ സൃഷ്ടിയല്ലാത്ത, മസ്തിഷ്കത്തെ തന്നെ സ്വാധീനിക്കാൻ കഴിയുന്ന അഭൗതികമായ ഒരു വശം നമുക്കുണ്ടെങ്കിൽ, അതങ്ങനെ ഉണ്ടായി? എവിടന്നു വന്നു? നമ്മൾ മരിക്കുമ്പോൾ അതിനെന്ത് സംഭവിക്കും? നശിക്കുമോ? ഇവിടത്തന്നെ നിൽക്കുമോ? വേറെ എവിടേകെങ്കിലും പോകുമോ? അതാണോ നമ്മൾ അതോ നമ്മുടെ ശരീരമോ?
അവലംബം
- https://www.ncbi.nlm.nih.gov/pubmed/8629886
- You Are Not Your Brain
- https://link.springer.com/article/10.1007/s11883-001-0020-0
- https://www.ncbi.nlm.nih.gov/pubmed/12595193
- https://www.ncbi.nlm.nih.gov/pubmed/12495527
- https://www.ncbi.nlm.nih.gov/pmc/articles/PMC1878582/ – page 77
- https://www.ncbi.nlm.nih.gov/pmc/articles/PMC3538094/ – page 5
അനുബന്ധം
- The Case for the Soul (Neuroscience)
- The Case for the Soul: Refuting Physicalist Objections
- The Case for the Soul: Quantum Biology
- The Case for the Soul (Near-Death Experiences)
- Michael Egnor Shows You’re Not A Meat Robot
- Michael Egnor Demolishes the Myth of Materialism
- The Case for Free Will
- Using Science To Study The ‘Afterlife’: Closer To An Answer