ധാർമിക പുരോഗതിയിലെ അസംബന്ധം

ധാർമ്മികത കാലത്തിനനുസരിച്ചു മാറ്റം വരുത്തുന്നതിൽ തെറ്റൊന്നുമില്ലെന്നും അത് സ്വാഭാവികവും അനിവാര്യവുമായ ഒരു പ്രക്രിയയാണെന്നും കരുതുന്നവരാണ് പുരോഗമന മതരഹിത നാസ്തിക പരിഷ്കരണവാദികൾ. നിർഭാഗ്യവശാൽ ധാർമ്മികതയുടെ സ്വഭാവത്തെക്കുറിച്ച് ഇവർക്ക് വലിയ ധാരണയൊന്നുമില്ല എന്നതാണ് വസ്തുത.

തുടർന്ന് വായിക്കുക

നിരീശ്വരവാദത്തിൻറെ പരിണിതഫലങ്ങൾ

നാസ്തിക അവകാശവാദങ്ങൾ ശരിയാണെങ്കിലത് നയിക്കുന്നത് അനിവാര്യമായൊരു അസ്തിത്വ പ്രതിസന്ധിയിലേക്കാണ്. നിരീശ്വരവാദപ്രകാരം ജീവിതം ഒരു പരിഹാസ്യമാണ്.

തുടർന്ന് വായിക്കുക

ശാസ്ത്രം ശരണം ഗച്ഛാമി

ശാസ്ത്രം പറയുന്നത് മാത്രമേ അംഗീകരിക്കൂ, ശാസ്ത്രം തെളിയിക്കാത്തതെല്ലാം വിഡ്ഢിത്തമാണ് എന്നൊക്കെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ, അയാൾക്ക് ശാസ്ത്രത്തെ കുറിച്ച് വല്യ ധാരണയില്ല എന്നതിന്റെ ശാസ്ത്രീയമായ തെളിവാണത്*.

തുടർന്ന് വായിക്കുക

ആദ്യഭാഗം വായിക്കാത്തവർ മുകളിലെ ലിങ്കിൽ പോയിവായിക്കാം.

Atheism ദൈവത്തിലുള്ള അവിശ്വാസം മാത്രമാണ് എന്ന് വാദിക്കുന്നവരുണ്ട്. ദൈവത്തിലുള്ള അവിശ്വാസവും ദൈവമില്ല എന്ന് പറയുന്നതും തികച്ചും വ്യത്യസ്തമാണ്. ദൈവമില്ല എന്നൊരാൾ ഉറപ്പിച്ചു പറയുന്ന നിമിഷം എന്ത് കൊണ്ട് ദൈവമില്ല എന്ന് സമർത്ഥിക്കേണ്ട ബാധ്യത അയാൾക്കുണ്ട്. നിരീശ്വരവാദം യാതൊരു യുക്തിയോ തെളിവോ ഇല്ലാത്ത ഒരന്ധവിശ്വാസം മാത്രമാണ്. കേംബ്രിഡ്ജ്മാക്മില്ലൻ തുടങ്ങിയ അനേകം നിഘണ്ടുകളിൽ Atheism എന്ന വാക്കിൻറെ നിർവചനം ദൈവമില്ല എന്ന വിശ്വാസമാണ് എന്നാണ്. അത് കൊണ്ട് തന്നെ അതൊരു മതവുമാണ്.

നാസ്തികനായ ദൈവം

പേരില്ലാത്ത ഒരു മതമാണ് നിരീശ്വരവാദം. സ്വഇച്ഛകളാണ് ഇവരുടെ ദൈവം. പക്ഷേ പ്രതിഷ്ഠകൾ പലതാണ്, ചിലർക്ക് ദേഹേച്ഛകളാണ്, ചിലർക്ക് സമ്പത്തായിരിക്കും, ചിലർക്ക് പ്രശസ്തിയായിരിക്കും, ചിലർക്ക് അധികാരമായിരിക്കും, അധിക പേരും ഒന്നിലധികം പ്രതിഷ്ഠകളെ ആരാധിക്കുന്നവരാണ്.

നിരീശ്വര മതത്തിലെ അത്‌ഭുതങ്ങൾ

മറ്റു മതങ്ങളെ പോലെ തന്നെ, അല്ലെങ്കിൽ അതിലും വലിയഅത്ഭുതങ്ങളിൽ വിശ്വസിക്കുന്നവരാണ് നിരീശ്വര മത വിശ്വാസികളും.
  • ഒന്നുമില്ലായ്മ ഒരു കരണവുമില്ലാതെ എല്ലാമാകുക.
  • അങ്ങനെ ഉണ്ടായ ഇലക്ട്രോണും പ്രോടോണും അലഞ്ഞു നടക്കുന്നതിനിടയിൽ കണ്ടു മുട്ടി ആകൃഷ്ടരാകുക.
  • അങ്ങനെ അവരൊന്നിച്ച്‌ സൂര്യനും നക്ഷത്രങ്ങളും ഭൂമിയും വെള്ളവും ഗ്രാവിറ്റിയും മറ്റനേകം നിയമങ്ങളും തനിയെ ഉണ്ടാകുക.
  • DNA തനിയെ കോഡെഴുതുക. പിന്നെ ഈ കോഡ് തനിയെ കറക്കി കുത്തി കോപ്പി പേസ്റ് ചെയ്‌ത്‌ അപ്ഡേറ്റ് ചെയ്യുക.
  • തനിയെ ലോകത്തിലെ ഏറ്റവും സങ്കീർണമായ മോട്ടോർ ഉള്ള കോശമുണ്ടാകുക.
  • അചേതന വസ്തുക്കൾ തനിയെ ജീവനുള്ള വസ്തുവായി മാറുക.
  • ബുദ്ധിയും ബോധവുമില്ലാത്ത അചേതന വസ്തുക്കൾ തനിയെ ബുദ്ധിയും ബോധവും മൂല്യങ്ങളുമുള്ള സങ്കീർണമായ ജീവികളായി മാറുക.
എല്ലാം ഡിങ്കഭഗവാൻറെ യാദൃച്ഛികത. എപ്പോഴൊക്കെ ബുദ്ധിയും യുക്തിയും ഒരു സ്രഷ്ടാവിലേക്ക് നയിക്കുന്നുവോ അവിടെയൊക്കെ യാദൃച്ഛികത തിരുകിക്കയറ്റും. പിന്നെ കൂടുതൽ പഠനത്തിൻ്റെയോ ചിന്തയുടെയോ ആവശ്യമല്ലല്ലോ. അത് കൊണ്ട് തന്നെയാണ് നാസ്തികയുക്തി ഇങ്ങനെ കൂമ്പടച്ച്‌ നിൽക്കുന്നത്.

ആചാരങ്ങളും മൂല്യങ്ങളും

എട്ടുകാലി മമ്മൂഞ്ഞിസം: ചരിത്രത്തിലെല്ലാം നിരീശ്വരവാദം നിലനിന്നത് അക്കാലഘട്ടത്തിലെ മനുഷ്യധിഷണയുടെയും അധ്വാനത്തിന്റെയും ഫലമായി ഉരുത്തിരിഞ്ഞുവന്ന സാമൂഹ്യ ഉല്‍പന്നങ്ങളുടെ മേല്‍ വ്യാജമായ അവകാശവാദങ്ങൾ ഉന്നയിച്ച് മനുഷ്യവഞ്ചന നടത്തിയാണ്. നിരീശ്വരവാദം അതിന്റെ ജനിതകത്തില്‍ തന്നെ ചുമക്കുന്ന ഈ ആശയദാരിദ്ര്യ സ്വഭാവം മറച്ചുവെക്കാന്‍ നാസ്തികരെന്നും ശ്രമിച്ചിട്ടുണ്ട്. ഒരു കാലത്ത് ഒരു ബന്ധവുമില്ലാത്ത മാനവികതയുടെ പേര് പറഞ്ഞായിരുന്നു അത്.

മനുഷ്യചരിത്രത്തിൽ എല്ലാ കാലത്തും ഭൂരിപക്ഷം മത വിശ്വാസികളായിരുന്നു, അത് കൊണ്ട് തന്നെ സാമൂഹ്യ ധാർമികതയും മൂല്യങ്ങളും ഈ വിശ്വാസങ്ങളുടെ മൂല്യങ്ങളിൽ നിന്നും ധാർമികതയിൽ നിന്നും ഉരുത്തിരിഞ്ഞവയുമാണ്. മനുഷ്യാവകാശം എന്ന ആശയത്തിന് പാശ്ചാത്യ ലോകത്ത് ക്രിസ്ത്യാനിറ്റിക്ക് ഉണ്ടായിരുന്ന സ്വാധീനത്തിന് വലിയ പങ്കുണ്ട്[1][2]. അല്ലാതെ ഇതൊന്നും തന്നെ നാസ്തിക ആശയധാരയിൽ നിന്ന് കൊണ്ട് നീതികരിക്കാനവുന്നതല്ല.

ഇവരുടെ ആശയപ്രകാരം ശാസ്ത്രമാണ് എല്ലാറ്റിൻറെയും പ്രമാണം. ശാസ്ത്രം എന്നാണ് മാനവികതയും മനുഷ്യത്വവും തെളിയിച്ചത്? എല്ലാ മനുഷ്യരും ഭൗതികമായി ആകൃതി കൊണ്ടും, പ്രകൃതി കൊണ്ടും രൂപം കൊണ്ടും നിറം കൊണ്ടും കഴിവുകൾ കൊണ്ടും സമ്പത്ത് കൊണ്ടും വ്യത്യസ്തരാണെന്നരിക്കെ എന്തർത്ഥത്തിലാണ് നാസ്തികർ എല്ലാവരും തുല്യരാണ് എന്ന് കൊട്ടി ഘോഷിക്കുന്നത്? ആകെ പറയാനുള്ളത് എല്ലാവരും ഹോമോസാപിയൻസ് ആണ് എന്നുള്ളതാണ്, അത് എല്ലാവരും തുല്യരാണ് എന്നതിന് എങ്ങനെയാണ് തെളിവാകുന്നത്? ഇതേ യുക്തി വച്ച് എല്ലാവരും ക്രൂരന്മാരാണ് കാരണം എല്ലാവരും ഹോമോസാപിയൻസ് ആണ്, എല്ലാവർക്കും മൂന്ന് കയ്യുണ്ട് കാരണം എല്ലാവരും ഹോമോസാപിയൻസ് ആണ് എന്നൊക്കെ പറയാം.

മാനവികതയും മനുഷ്യത്വവുമൊക്കെയാണ് തങ്ങളുടെ മൂല്യങ്ങൾ എന്ന് ഗീർവാണമടിച്ചു നടക്കുമെങ്കിലും മറ്റു മതക്കാരെയൊന്നും ഇവർ മനുഷ്യരായിപ്പോലും കാണുന്നില്ല എന്നതാണ് സത്യം. മനുഷ്യരാകണമെങ്കിൽ പേരുള്ള മതങ്ങളുപേക്ഷിച്ച് പേരും യുക്തിയുമില്ലാത്ത ഇവരുടെ മതത്തിൽ ചേരണമെന്നാണ് വാദം. നിരീശ്വരമത പ്രവാചകനായ സാംഹാരിസിനെ പോലുള്ളവർ മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരെ കൊല്ലുന്നത് തെറ്റല്ല എന്ന് വരെ എഴുതി വച്ചിട്ടുണ്ട് (Some propositions are so dangerous that it may even be ethical to kill people for believing them[3]). ഇവരുടെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ഇങ്ങനെ ധാരാളം മറ്റു മതക്കാരോടുള്ള വെറുപ്പും പരിഹാസ്യവും കാണാം.

ഇന്ന് ശാസ്ത്രത്തിന്റെ പേരിലാണ് വ്യാജ അവകാശവാദങ്ങൾ, എത്രത്തോളമെന്നു വെച്ചാല്‍ ശാസ്ത്രം മാത്രമാണ് ജ്ഞാനമാര്‍ഗമെന്നും ശാസ്ത്രത്തിലൂടെയല്ലാതെ മനുഷ്യനൊരു ശരിയും മനസ്സിലാക്കാന്‍ കഴിയില്ലെന്നും വരെയാണ് നവനാസ്തികവാദങ്ങള്‍. ഒന്നമതായി ശാസ്ത്രത്തിന് ഇവരുടെ വ്യാജവാദങ്ങളുമായി ഒരു ബന്ധവുമില്ല. ആ കഥ ഇവിടെ വായിക്കാം. രണ്ടമതായി എല്ലാകാലത്തും ശാസ്ത്രജ്ഞരിൽ ഭൂരിപക്ഷം പേരും വിശ്വാസികളായിരുന്നു. മൂന്നാമതായി തങ്ങളുടെ ആശയധാരക്ക് വെല്ലുവിളി ഉയർത്തുന്ന കണ്ടെത്തലുകൾ നടത്തുന്ന ശാസ്ത്രജ്ഞന്മാരെ ക്രൂരമായി പീഡിപ്പിച്ച ചരിത്രവും നാസ്തികർക്കുണ്ട്. നാല് പതിറ്റാണ്ട് ജനിതക ശാസ്ത്രത്തെ പിന്നോട്ടടിപ്പിക്കുകയും, 3000 ത്തിൽ അധികം ജീവശാസ്തജ്ഞരെ കൊന്നുതള്ളുകയും ചെയ്തവരാണ് നാസ്തികർ.[4][5] ഇന്നും ആ മനോഭാവത്തിൽ മാറ്റമൊന്നുമില്ല. നിയോഡാർവിനിസത്തിൻറെ പരിമിതികളെ ചൂണ്ടിക്കാണിക്കുന്ന ശാസ്ത്രജ്ഞരെ ജോലിയിൽ നിന്ന് പിരിച്ച്‌ വിടുക, ഫെലോഷിപ് റദ്ദ് ചെയുക തുടങ്ങിയ സംഭാവനകളും നാസ്തികർ ശാസ്ത്രത്തിന് നൽകിയിട്ടുണ്ട്.[6]

പുച്ഛിസം: പുച്ഛമാണ് നിരീശ്വര മതത്തിലെ പ്രധാന ആചാരം. ഞങ്ങൾ എട്ടും നാലും പന്ത്രണ്ടാളുകൾക്ക് മാത്രമാണ് ഭൂമിയിൽ ബുദ്ധിയും വിവരവുമുള്ളത്, ബാക്കിയെല്ലാവരോടും പുച്ഛം. അവർക്ക് മനസ്സിലാകാത്ത എല്ലാറ്റിനോടും പുച്ഛം. ഒരു പുസ്തകത്തിന്റെ കവർ മാത്രം കണ്ട് അല്ലെങ്കിൽ സിനിമയുടെ ട്രെയ്‌ലർ മാത്രം കണ്ട് വിമർശിക്കാൻ അധികാരമുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് നിരീശ്വര വാദികൾ. അറിയാത്ത കാര്യങ്ങളെകുറിച്ച് വിഡ്ഢിത്തം പറയരുതെന്ന് പറഞ്ഞാൽ “പഠിച്ചിട്ട് ബീമർശിക്കൂ” എന്ന് പുച്ഛം. ഇവർ വിശ്വസിക്കുന്ന അത്ഭുതങ്ങളേക്കാൾ കുറഞ്ഞ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നവരോട് പുച്ഛം. അത് കൊണ്ട് തന്നെ പുച്ഛിസ്റ്റുകൾ എന്ന പേരിലും ഇവർ അറിയപ്പെടാറുണ്ട്.

വൈരുദ്ധ്യങ്ങൾ:പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുക എന്നതാണ് നിരീശ്വര മതത്തിലെ മറ്റൊരു പ്രധാന ആചാരം.

സ്വയം യുക്തിവാദികൾ എന്ന് വിളിക്കുകയും യാതൊരു യുക്തിയോ തെളിവോ ഇല്ലാതെ ദൈവമില്ല എന്ന് അന്ധമായി വിശ്വസിക്കുകയും ചെയ്യുക.

“ശാസ്ത്രം തെളിയിക്കാത്തതൊന്നും അംഗീകരിക്കില്ലെന്നു” പറയും, എന്നിട്ട് ശാസ്ത്രതം തെളിയിക്കാത്ത തുല്യതയെ കുറിച്ചും മനുഷ്യാവകാശത്തെ കുറിച്ചും ഓരിയിടും. അത് കഴിഞ്ഞ് ഈ പ്രപഞ്ചവും മനുഷ്യനും അന്ധമായ ഭൗതിക പ്രക്രിയകളിലൂടെ ഉണ്ടായതാണ്, ഒന്നിനും ഒരു ലക്ഷ്യവും അർത്ഥവുമില്ല എന്ന് പറയും, അപ്പൊ ധാർമികതയും മാനവികതയും എന്തായി?

മൃഗങ്ങൾക്ക് മതമില്ല, എന്നിട്ടും അവർ സന്തോഷമായി ജീവിക്കുന്നുണ്ട് എന്ന് പറയും, എന്നിട്ട് മൃഗങ്ങൾക്കില്ലാത്ത ശാസ്ത്രത്തിൻറെയും വിദ്യഭാസത്തിൻറെയും അവശ്യകതയെക്കുറിച്ചു ഗീർവാണമടിക്കും.

മതഗ്രന്ഥങ്ങൾ ഗോത്ര കാലത്തെ കെട്ടുകഥകളാണെന്നു പറഞ്ഞു പുച്ഛിക്കും, ഈ ഗോത്ര കാലത്തെ ഗ്രന്ഥങ്ങളിൽ നൂറ്റാണ്ടുകളക്ക് ശേഷം മാത്രം ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങൾ ഉണ്ട് എന്ന് പറയുമ്പോൾ ശാസ്ത്രത്തിന്റെ ക്രെഡിറ്റ് എടുക്കാൻ വരുന്നേ എന്ന് പറഞ്ഞ് മോങ്ങും.

കൊറോണ കാലത്ത്, കൂട്ടപ്രാർത്ഥനകളും തീർത്ഥാടനങ്ങളും നിർത്തിവെക്കാത്തവരെ നോക്കി മതങ്ങൾ ശാസ്ത്ര വിരുദ്ധമാണ് എന്ന് പറയും, ഇതൊക്കെ നിർത്തിവച്ചവരെ നോക്കി ദൈവം അടിയറവ് പറഞ്ഞെന്ന് പറയും.

വിശ്വാസികൾ വിശ്വസിക്കുന്ന അത്ഭുത പ്രവർത്തികളെ പുച്ഛിക്കുക, എന്നിട്ട് അതിലും വലിയ അത്ഭുതങ്ങളായ, പ്രപഞ്ചം തനിയെ ഉണ്ടായി, അചേതന വസ്തു തനിയെ ജീവനുള്ള വസ്തുവായി, DNA തനിയെ കോഡെഴുതി എന്നൊക്ക വിശ്വസിക്കും.

തങ്ങൾ ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന കാര്യങ്ങൾ മാത്രമേ അംഗീകരിക്കൂ എന്ന് പറയുക. എന്നിട്ട് രവിചന്ദ്രൻറെ ലോജിക്കൽ ഫാലസികളും പച്ചക്കളവുകളും തൊണ്ട തൊടാതെ വിഴുങ്ങി രതിമൂർച്ചയടയുക. ഇവരിലെ ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് രവിചന്ദ്രൻറെ വാദങ്ങളെ നിരൂപണാത്കമായി വിലയിരുത്തുന്നത്.

ഇങ്ങനെ ഒരു ശരാശരി മനുഷ്യൻറെ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കാനുള്ളതിൽ അധികം വൈരുദ്ധ്യങ്ങൾ കുത്തിക്കയറ്റിയാണ് ഇവർ നടക്കുന്നത്.

ഇങ്ങനയൊക്കെ യാണേലും തങ്ങൾ അന്ധവിശ്വാസികൾ ആണ് എന്ന കാര്യത്തിൽ അഭിമാനം കൊള്ളുന്ന വരാണിവർ. I AM A BLOODY അന്ധവിശ്വാസി AND I’M PROUD OF IT എന്ന് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കും.