ഏതൊരു വസ്തുവിൽ നിന്നും മറ്റൊന്ന് ഉത്ഭവിക്കണമെങ്കിൽ ഒന്നുകിൽ ആ വസ്‌തുവിലത് അടങ്ങിയിരിക്കണം, അല്ലെങ്കിൽ അത് സൃഷ്ടിക്കാനുള്ള കഴിവുണ്ടായിരിക്കണം എന്നതൊരു പൊതു തത്വമാണ്. ചക്കക്കുരു കുഴിച്ചിട്ടാൽ ഐഫോൺ മുളച്ചു വരില്ല, ഇഷ്ടിക കുഴിച്ചിട്ടാൽ പ്ലാവും മുളച്ചു വരില്ല. നൈട്രജനും പൊട്ടാസ്യവും ചേർന്നാൽ വെള്ളമുണ്ടാവില്ല. ഒരാളുടെ കയ്യിൽ പണമോ, പണമുണ്ടാക്കുനുള്ള മാർഗങ്ങളോ ഇല്ലെങ്കിൽ അയാൾക്കൊരിക്കലും മറ്റൊരാൾക്ക് പണം കൊടുക്കാൻ കഴിയില്ല. നാസ്‌തികവാദപ്രകാരം പ്രകൃത്യാതീതമായ ഒരു ശക്തിയും ഇല്ലെന്നും പ്രപഞ്ചവും അതിലെ എല്ലാ പ്രതിഭാസങ്ങളും ഭൗതിക പ്രക്രിയകളിലൂടെ ഉണ്ടായതാണെന്നും, ഈ ഭൗതിക പ്രക്രിയകളിലൂടെ വിശദീകരിക്കാൻ കഴിയുമെന്നുമാണ്. സ്വാഭാവികമായും നമ്മുടെ ബുദ്ധി, യുക്തി, ചിന്തിക്കാനുള്ള കഴിവ് എന്നിവയുടെ ഉത്ഭവം അന്ധമായ ഭൗതിക പ്രക്രിയകളിലൂടെ വിശദീകരിക്കാൻ കഴിയണം. 

കമ്പ്യൂട്ടർ ലോജിക്

കമ്പ്യൂട്ടറുകൾക്ക് യുക്തിപൂര്‍വ്വമായി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നതിനാൽ ഭൗതിക പ്രതിഭാസങ്ങൾക്ക് നമ്മുടെ യുക്തിയെയും ബുദ്ധിയെയും വിശദീകരിക്കാൻ കഴിയുമെന്നുമാണ് ഒരു വാദം. എന്നാൽ കമ്പ്യൂട്ടറുകൾ ചെയ്യുന്നത് കേവലം ഡാറ്റാ പ്രോസസിങ്, അതായത് ഇൻപുട് സ്വീകരിച്ച്‌, നൽകിയിട്ടുള്ള അൽഗോരിതം അനുസരിച്ചു അത് പ്രോസ്സസ് ചെയ്ത് ആവശ്യപ്പെട്ട ഫലം നൽകുക മാത്രമാണ്. ആ ഫലത്തിൻറെ അർത്ഥമെന്തെണെന്നോ? അത് വിശകലനം ചെയ്യാനോ കഴിയില്ല. കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നത് പദവിന്യാസക്രമം (syntax) അനുസരിച്ചാണ്, അര്‍ത്ഥങ്ങളനുസരിച്ചല്ല (semantics). അതായത് ചൈനീസ് ഭാഷയറിയാത്ത ഒരാൾക്ക് ചൈനീസ് അക്ഷരമാലകളും, ഈ രൂപത്തിലുള്ള അക്ഷരത്തിൻറെയടുത്ത് ഈ രൂപത്തിലുള്ള അക്ഷരം വെക്കുക തുടങ്ങി അവ ക്രമീകരിക്കേണ്ട നിർദേശങ്ങളും കൊടുത്താൽ അയാൾക്കതു ചെയ്യാൻ കഴിയും, പക്ഷേ അയാളുണ്ടാക്കിയ വാക്കുകളുടെ അർത്ഥമെന്താണെന്നോ അതിൻറെ മൂല്യമെന്താണെന്നോ അയാൾക്കറിയില്ല. ഒരു വാദത്തിനു വേണ്ടി ഭാവിയിൽ ഇതെല്ലം കമ്പ്യൂട്ടറുകൾക്ക് ചെയ്യാൻ കഴിയുമെന്ന് സമ്മതിച്ചാൽ തന്നെ, കമ്പ്യൂട്ടറുകൾ ചെയ്യുന്നത് പ്രോഗ്രമർ എന്താണോ പ്രോഗ്രാം ചെയ്തത് അതനുസരിച്ചു പ്രവർത്തിക്കുക മാത്രമാണ്. കമ്പ്യൂട്ടർ യുക്തിയുടെ ഉറവിടം ബുദ്ധിയും യുക്തിയുമുള്ള പ്രോഗ്രാമറുടെ യുക്തിയിൽ നിന്നാണ്, അന്ധമായ ഭൗതിക പ്രക്രിയകളിലൂടെ ഉണ്ടായതല്ല.

നമ്മുടെ യുക്തിക്കും ബുദ്ധിക്കും ഡാറ്റാ പ്രോസസിങ്ങിലുപരിയായി യുക്തിസഹമായി തീരുമാനങ്ങളിലെത്താനും, അതിനെ വിശകലനം ചെയ്യാനും, സത്യം മനസ്സിലാക്കാനും പുതിയ ആശയങ്ങളുണ്ടാക്കാനും ക്രിയാത്മകമായി കല സാഹിത്യം തുടങ്ങിയ മറ്റനേകം കാര്യങ്ങൾ ചെയ്യാനും കഴിയും. ഇതെല്ലം എങ്ങനെ പ്രവർത്തിക്കുന്നു എന്നതല്ല, ഈ കഴിവ് എങ്ങനെ? എന്തിൽ നിന്നുത്ഭവിച്ചു എന്നതാണ് നമ്മുടെ അന്വേഷണം.

ഡാർഡവീനിയൻ പരിണാമം

നമ്മുടെ പൂർവ്വികർക്ക് പരിസ്ഥിതിയെക്കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കുന്നത് അതിജീവനത്തെ സഹായിക്കുന്നു എന്നതിനാൽ നമ്മുടെ മനസ്സ് യുക്തിസഹമായി പരിണമിച്ചു എന്നാണ് ഡാർവീനിയൻ വീക്ഷണം. നാസ്തിക വീക്ഷണത്തിൽ, പരിണാമവും പിന്നിൽ യാതൊരു ബുദ്ധിയോ യുക്തിയോ പ്രവർത്തിക്കാത്ത അന്ധമായ ഭൗതിക പ്രക്രിയകളാണ്. നമ്മൾ എവിടെ നിന്ന് തുടങ്ങിയാലും, അത് ക്വാണ്ടം വാക്വം, ക്വാർക്സ്, കോസ്മിക് ഡസ്ട്, ഇലക്ട്രോൺ, പൊട്രോൺ എന്തോ ആകട്ടെ, ഒന്നുകിൽ ഇതിനേതിനെകിലും സ്വന്തമായി ബുദ്ധിയും യുക്തിയും വേണം, അല്ലെങ്കിൽ അതുണ്ടാക്കാനുള്ള കഴിവുണ്ടാകണം. അതല്ലാതെ അന്ധമായ ഭൗതിക പ്രക്രിയകളിലൂടെ യുക്തിയുണ്ടായി എന്ന് പറയുന്നത് ഒന്നുമില്ലായ്മയിൽ നിന്ന് എന്തൊക്കെയോ ഉണ്ടായി എന്ന് പറയുന്നത് പോലെ അസംബന്ധമാണ്.

ഇനി പരിണാമത്തിലൂടെ യുക്തി ഉണ്ടായി എന്ന് വെറുതെ സമ്മതിച്ചാൽ പോലും, അത് സത്യവും അസത്യവും തിരിച്ചറിയുക എന്നതിന് പകരം അതിജീവനത്തിനായി രൂപം കൊണ്ടതാണ്. തെറ്റായ വിശ്വാസങ്ങളും അതിജീവിക്കാൻ സഹയിക്കും എന്നതിനാൽ അത് വിശ്വാസയോഗ്യമായോ സത്യം തിരിച്ചറിയാൻ രൂപപ്പെട്ടതായോ കണക്കാക്കനാവില്ല. തത്ത്വചിന്തകനായ ആന്റണി ഓ ഹിയർ നൽകുന്ന ഒരുദാഹരണം ഇങ്ങനെയാണ്[1].

വിഷമാണെന്ന് വിശ്വാസിച്ച് കൊണ്ട് പക്ഷികൾക്ക് ചില പ്രത്യേക നിറമുള്ള പുഴുക്കളെ ഒഴിവാക്കാം, എന്നാൽ സമാന നിറങ്ങളുള്ള വിഷമില്ലാത്ത പുഴുക്കളെയും ഇതൊഴിവാക്കും. തീർച്ചയായും വിഷമുള്ളതും വിഷമില്ലാത്തതുമായ പുഴുക്കളെ അവഗണിക്കുന്നത് പക്ഷിയുടെ അതിജീവന സാധ്യത വർദ്ധിപ്പിക്കുന്നതാണ്. ഒരു പ്രത്യേക നിറങ്ങളുള്ള പുഴുക്കളെക്കുറിച്ചുള്ള ഈ തെറ്റായ വിശ്വാസം, പരിണാമ പ്രക്രിയ തെറ്റായ വിശ്വാസങ്ങളിലേക്ക് നയിക്കുമെന്നതാണ് കാണിക്കുന്നത്. അതിനാൽ പരിണാമ വീക്ഷണത്തിനിൽ നിന്ന് നമ്മുടെ മനസ്സ് സത്യാന്വേഷണത്തിനായി പരിണമിച്ചതെണെന്നോ, വിശ്വാസയോഗ്യമാണെന്നോ കണക്കാക്കാനാവില്ല. സാക്ഷാൽ ചാൾസ് ഡാർവിന് പോലും ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നു. സത്യം നേടാനുള്ള നമ്മുടെ കഴിവ് താഴ്ന്ന ജീവി വർഗ്ഗങ്ങളിൽ നിന്ന് മാത്രമായി പരിണമിച്ചതാണെങ്കിൽ അത് കണക്കിലെടുക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. 1881-ൽ അദ്ദേഹം എഴുതിയ ഒരു കത്തിൽ : “താഴ്ന്ന ജീവി വർഗ്ഗങ്ങളുടെ മനസ്സിൽ നിന്ന് പരിണമിച്ച മനുഷ്യന്റെ മനസ്സിന്റെ ബോധ്യങ്ങൾ ഏതെങ്കിലും മൂല്യമുള്ളതാണോ അതോ വിശ്വസനീയമാണോ എന്ന ഭയങ്കരമായ സംശയം എപ്പോഴും ഉയർന്നുവരുന്നു. ഒരു കുരങ്ങന്റെ മനസ്സിൽ എന്തെങ്കിലും ബോധ്യങ്ങളുണ്ടെങ്കിൽ ആരെങ്കിലും അത് വിശ്വസിക്കുമോ?”[2]

പരിണാമത്തിന് നമ്മുടെ ബുദ്ധിശക്തിയെ വിശദീകരിക്കാൻ കഴിയില്ല എന്നതിന്റെ മറ്റൊരുദാഹരണമാണ് മനുഷ്യൻറെ അറിയാനും കണ്ടെത്താനും മനസ്സിലാക്കാനുമുള്ള ത്വര. ഭൗതികശാസ്ത്ര നിയമങ്ങൾ മനസിലാക്കി ഗണിതശാസ്ത്രത്തിൽ ഏർപ്പെട്ട് പ്രപഞ്ചത്തെ മനസ്സിലാക്കാനുള്ള കഴിവുള്ള മനസ്സുകളായി പരിണമിച്ചതിന് അതിജീവവുമായി ഒരു ബന്ധവുമില്ല. തിരിച്ചുവരുമോ ഇല്ലയോ എന്നുറപ്പില്ലാതെ ഒരു ബഹിരാകാശയാത്രികനെ മണിക്കൂറിൽ 17,500 മൈൽ വേഗതയിൽ പറക്കുന്ന പേടകത്തിൽ കയറി പര്യവേക്ഷണം ചെയ്യാൻ പ്രേരിപ്പിക്കുന്നത് കണ്ടെത്താനും അറിയാനുമുള്ള ആഗ്രഹമാണ്. ഇതെങ്ങനെയാണ് അതിജീവനത്തെ സഹായിക്കുന്നത്? അറിയാനും കണ്ടെത്താനുള്ള ആഗ്രഹം മനുഷ്യരിൽ ശക്തമാണ്, മിക്കപ്പോഴും അതിജീവിക്കാനുള്ള ആഗ്രഹത്തെയും മറികടക്കുന്നു. സ്പേസ് പ്രോഗ്രാമിനെ കുറിച്ചോ നിരീശ്വരവാദത്തെ കുറിച്ചോ ദൈവാസ്ഥിത്വ കുറിച്ചോ ചർച്ച ചെയ്യാതെ തന്നെ ദശലക്ഷക്കണക്കിന് വർഷങ്ങളായി കോഴികളും വണ്ടുകളും അതിജീവിക്കുന്നുമുണ്ട്.

DNA helix discoverer Francis Crick said, “Our highly developed brains, after all, were not evolved under the pressure of discovering scientific truths, but only to enable us to be clever enough to survive and leave descendants.”[3]

Although Sam Harris, outspoken atheist and neuroscientist, believes that science will eventually give us answers, he admits that “… our logical, mathematical, and physical intuitions have not been designed by natural selection to track the Truth.”[4]

Since truth-reliable cognitive faculties put a strain on key biological resources that are essential for survival, natural selection could have favored fitness enhancing unreliable cognitive faculties that produced false beliefs which were less taxing[5]

Truth-reliable cognitive faculties could have not been favored by natural selection as they came as a high cost. James Sage maintains that truth-reliable cognitive faculties “come at a high price”[6]

പരിണാമ വീക്ഷണിത്തിൽ നമ്മുടെ ബുദ്ധിശക്തിക്ക് അതിജീവന മൂല്യം മാത്രമേയൊള്ളു, അത് സത്യാസത്യങ്ങൾ തിരിച്ചറിയുന്നതിനായി രൂപപ്പെട്ടതല്ല എന്നത് കൊണ്ട് തന്നെ വിശ്വാസയോഗ്യമല്ല

ചരുക്കിപറഞ്ഞാൽ ബുദ്ധിയും യുക്തിയുമില്ലാത്ത, അതുണ്ടാക്കാൻ കഴിവുമില്ലാത്ത ഒന്നിൽ നിന്നാണ് നമ്മുടെ ബുദ്ധിയും യുക്തിയുമുണ്ടായത് എന്നത് ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം ഉണ്ടാകാമെന്നു പറയുന്നത് പോലെയുള്ള അസംബന്ധമാണ്. ശാസ്ത്രത്തെ ഹൈജാക്ക് ചെയ്യുന്ന എത്തിസ്റ്, നാച്ചുറലിസ്റ്റ്, മെറ്റീരിയലിസ്റ്റുകളെ ട്രോളിക്കൊണ്ട് ജൈവശാസ്ത്രഞനായ റൂപർട്ട് ഷെൽ‌ഡ്രേക്ക് പറഞ്ഞത് പോലെ (“It’s almost as if science said, “Give me one free miracle, and from there the entire thing will proceed with a seamless, causal explanation. The one free miracle was the sudden appearance of all the matter and energy in the universe, with all the laws that govern it.”)[7] ഒരു മാന്ത്രിക നിമിഷം സൗജനമായി അനുവദിച്ച് കൊടുത്താൽ പോലും, പിന്നിൽ യാതൊരു യുക്തിയോ ബുദ്ധിയോ ഇല്ലാതെ അന്ധമായ ഭൗതിക പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായതാണെന്നത് കൊണ്ട് നാസ്തിക യുക്തി സത്യസത്യങ്ങൾ മനസ്സിലാക്കനായി രൂപപ്പെട്ടതാണെന്നോ വിശ്വാസയോഗ്യമോ ആണെന്നതിനു ഒരു കാരണവുമില്ല. കൂടുതൽ ഡെക്കറേഷനൊന്നുമില്ലാതെ, നാസ്തികരുടെ ചിന്തകളും വിശ്വാസങ്ങളും അന്ധമായ ഭൗതിക പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഓരോ മണ്ടത്തരങ്ങളാളായേ കണക്കാക്കാനാകൂ.

അവലംബം

  1. O’Hear, A. (1997). Beyond Evolution: Human Nature and the Limits of Evolutionary Explanation. New York: Oxford University Press, p. 60.
  2. Darwin Correspondence Project (2016) Available at: https:// www.darwinproject.ac.uk/ letter/ DCP-LETT-13230.xml
  3. Francis, C. (1994). The Astonishing Hypothesis: The Scientific Search for the Soul. New York: Charles Scribner’s Sons, p. 262.
  4. Harris, S. (2010). The Moral Landscape. New York: Free Press, p. 66.
  5. Ibid
  6. Ibid, p. 104.
  7. Rupert Sheldrake, The Science Delusion: Freeing the Spirit of Enquiry – page 17

അനുബന്ധം

മറുപടി രേഖപ്പെടുത്തുക

Your email address will not be published. Required fields are marked *

Post comment